താജ്‍മഹൽ കാണാൻ പോയപ്പോൾ ഉടമ കാറിനകത്തടച്ചിട്ട വളർത്തുനായ ശ്വാസം മുട്ടി ചത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹരിയാനക്കാരനായ ഉടമ ആഗ്രയിൽ താജ് മഹൽ സന്ദർശനത്തിന് ചെന്നപ്പോഴാണ് മണിക്കൂറുകളോളം നായയെ കാറിൽ അടച്ചിട്ടത്
താജ്‍മഹൽ കാണാൻ പോയപ്പോൾ ഉടമ കാറിനകത്തടച്ചിട്ട വളർത്തുനായ ശ്വാസം മുട്ടി ചത്തു. ഞായറാഴ്ചയാണ് വളർത്തുനായയ്ക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടത്. ഹരിയാനക്കാരനായ ഉടമ ആഗ്രയിൽ താജ് മഹൽ സന്ദർശനത്തിന് ചെന്നപ്പോഴാണ് മണിക്കൂറുകളോളം നായയെ കാറിൽ അടച്ചിട്ടത്. ചൂടും വായുസഞ്ചാരക്കുറവും വെള്ളമില്ലാത്തത് കൊണ്ടുമാണ് വളർത്തുനായ ചത്തത്.
അതുവഴി കടന്നു പോയ ഒരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി. ആ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ നായയെ ചലനമറ്റ രീതിയിൽ കാണാം. താജ്മഹലിന്റെ വെസ്റ്റ് ഗേറ്റ് പാർക്കിംഗ് മാനേജരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം പിന്നാലെ സ്ഥലത്തെത്തി. നായയുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.
Tourist from Haryana came to Agra visit Taj Mahal Tourist had brought a pet dog with him, Parked car in Westgate parking Taj, locked dog in car and went to visit Taj,Dog locked in a car for several hours in humid heat broke its breath @Uppolice @agrapolice pic.twitter.com/uUjm37ZpKu
— Amir qadri (@AmirqadriAgra) July 2, 2023
advertisement
“നായയുടെ ഉടമയായ അജയ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്” എന്നാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുപോലെ തന്നെ ജീവൻ നഷ്ടപ്പെട്ട നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നാൽ മരണകാരണം എന്തായിരിക്കും എന്ന് വ്യക്തമാവും എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Agra,Uttar Pradesh
First Published :
July 04, 2023 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
താജ്‍മഹൽ കാണാൻ പോയപ്പോൾ ഉടമ കാറിനകത്തടച്ചിട്ട വളർത്തുനായ ശ്വാസം മുട്ടി ചത്തു