ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി മക്കയിൽനിന്ന് നാമനിർദേശം സമർപ്പിച്ചതിനെതിരെ ഹർജി
- Published by:Anuraj GR
- news18-malayalam
Last Updated:
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ രേഖകളിൽ കൃത്രിമം കാണിച്ചെന്ന ഉദ്യോഗസ്ഥർക്കെതിരായ ആരോപണം അന്വേഷിക്കാൻ കൽക്കട്ട ഹൈക്കോടതി നിർദേശം നൽകിയിരുന്നു
കൊൽക്കത്ത: ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥി വിദേശത്ത് നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചുവെന്നാരോപിച്ച് സിപിഎം സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി സ്വീകരിച്ചു. മൊഹിനുദ്ദീൻ ഗാസിയാണ് മക്കയിൽനിന്ന് നാമനിർദേശം സമർപ്പിച്ചത്. ഹജ്ജിനായി സൗദി അറേബ്യയിൽ എത്തിയപ്പോഴാണ് മൊഹിനുദ്ദീൻ ഗാസി നാമനിർദേശം സമർപ്പിച്ചതെന്ന് അപ്പീലിൽ പറയുന്നു.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ രേഖകളിൽ കൃത്രിമം കാണിച്ചെന്ന ഉദ്യോഗസ്ഥർക്കെതിരായ ആരോപണം അന്വേഷിക്കാൻ കൽക്കട്ട ഹൈക്കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹർജി സമർപ്പിച്ചത്.
ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ മിനാഖാൻ നിവാസിയായ ഗാസി, രാജ്യത്ത് ഇല്ലാതിരുന്നിട്ടും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു, നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പിടേണ്ടത് സ്ഥാനാർഥിയാണ്. എന്നാൽ ഇവിടെ അത് ഉണ്ടായിട്ടില്ലെന്ന് സിപിഎം ആരോപിക്കുന്നു.
നാമനിർദ്ദേശ പത്രികാ സമർപ്പണ നടപടികൾ ആരംഭിച്ച ജൂൺ എട്ടിന് മുമ്പ് പ്രസ്തുത സ്ഥാനാർത്ഥി മൊഹിനുദ്ദീൻ ഗാസി ഇന്ത്യ വിട്ടിരുന്നു എന്നത് ചൂണ്ടിക്കാട്ടി ഞങ്ങൾ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. ജൂൺ നാലിന് രാജ്യം വിടുമ്പോൾ ഒരു സ്ഥാനാർത്ഥിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് പ്രായോഗികമായി സാധിക്കാത്ത കാര്യമാണ്. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുകയാണെന്ന് അറിയുക, ഫോമിൽ ഒപ്പിടുക എന്നിവ പ്രധാനമാണ്. ഇവിടെ നാമനിർദ്ദേശ പത്രികകൾ ബന്ധപ്പെട്ട ഓഫീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഒപ്പിടേണ്ടതുണ്ട്, അത് ഉണ്ടായിട്ടില്ല”- സിപിഎമ്മിനുവേണ്ടി ഹർജി നൽകിയ അഭിഭാഷകൻ ഷമ്മിൻ അഹമ്മദ് വിശദീകരിച്ചു.
advertisement
കുറ്റാരോപിതനായ സ്ഥാനാർത്ഥി ജൂൺ 4 മുതൽ സൗദി അറേബ്യയിൽ ഉണ്ടെന്ന് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിച്ച കമ്മ്യൂണിക്കിൽ പറയുന്നു. ജൂലൈ 16 വരെ ഗാസി സൗദി അറേബ്യയിൽ ഉണ്ടായിരിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, പ്രാദേശിക ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തതായി ഷമ്മിൻ അഹമ്മദ് പറഞ്ഞു.
ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് രൂക്ഷമായ വിമർശനമാണ് കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അമൃത സിൻഹ ഉന്നയിച്ചത്. “ചില സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട ഓഫീസിൽ പോകാതെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. എവിടെയാണ് സ്ഥാനാർത്ഥി? എന്താണ് സൂക്ഷ്മപരിശോധന വേണ്ടത്? ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നത്?” അവർ ചോദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
June 28, 2023 4:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി മക്കയിൽനിന്ന് നാമനിർദേശം സമർപ്പിച്ചതിനെതിരെ ഹർജി