പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമെതിരെ വ്യാജവാർത്ത; യൂട്യൂബ് ചാനലിനെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ
- Published by:user_57
- news18-malayalam
Last Updated:
ഈ യൂട്യൂബ് ചാനലിന് 10 ലക്ഷം വരിക്കാരും 32 കോടി കാഴ്ചക്കാരുമുണ്ടെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi), സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കെതിരെ ‘ന്യൂസ് ഹെഡ്‌ലൈൻസ്’ എന്ന യൂട്യൂബ് ചാനൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്രസർക്കാർ. ഈ യൂട്യൂബ് ചാനലിന് 10 ലക്ഷം വരിക്കാരും 32 കോടി കാഴ്ചക്കാരുമുണ്ടെന്നാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ റിപ്പോർട്ട്.
“ഏകദേശം 10 ലക്ഷം വരിക്കാരും 32 കോടി കാഴ്ചക്കാരുമുള്ള ‘ന്യൂസ് ഹെഡ്‌ലൈൻസ്’ എന്ന യൂട്യൂബ് ചാനൽ, ഇന്ത്യയുടെ പ്രധാനമന്ത്രി, സുപ്രീം കോടതി, ചീഫ് ജസ്റ്റിസ്, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി,” എന്ന് പിഐബി തങ്ങളുടെ ഫാക്റ്റ് ചെക്ക് ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തു.
“ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തും” എന്ന തരത്തിലുള്ള വ്യാജവാർത്തകളും ചാനൽ പ്രചരിപ്പിച്ചതായി പിഐബി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് നിയമസഭയിലെ 131 സീറ്റുകളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്ന തരത്തിലും വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നതായും ചാനൽ വാർത്ത നൽകിയിരുന്നെന്ന് പിഐബി കണ്ടെത്തി. പിഐബിയിലെ ഫാക്ട് ചെക്കിങ്ങ് ടീം ചാനൽ അധികൃതരെ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനുവേണ്ടിയും അവയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും വേണ്ടിയാണ് ഈ ടീം പ്രവർത്തിക്കുന്നത്.
advertisement
വ്യാജവാര്‍ത്തകള്‍ക്കും അവയുടെ പ്രചാരണത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഒരു വിഷയത്തെ ദേശീയതലത്തില്‍ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാന്‍ ഒരു വ്യാജവാര്‍ത്തയ്ക്ക് കെല്‍പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗമായ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരാള്‍, ഏതു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് പത്തുവട്ടം ചിന്തിക്കണം. അത് വിശ്വസിക്കുന്നതിന് മുന്‍പ് യഥാർത്ഥമാണോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഏത് വിവരത്തിന്റെയും യാഥാര്‍ഥ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്. വ്യത്യസ്തയിടങ്ങളില്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കും”- പ്രധാനമന്ത്രി പറഞ്ഞു. ”വ്യാജവാര്‍ത്തകള്‍ വസ്തുതാപരിശോധനയ്ക്ക് വിധേയമാക്കേണ്ടത് നിര്‍ബന്ധമാണ്. സാങ്കേതികവിദ്യയ്ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാകും. ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചേ മതിയാകൂ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
advertisement
ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ക്ക് ഏപ്രിലിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിലക്ക്. നിരോധിച്ച യൂട്യൂബ് ചാനലുകള്‍ക്ക് 260 കോടിയിലധികം വ്യൂവേഴ്സ് ഉണ്ടായിരുന്നു.
Summary: Press Information Bureau (PIB) ref flags YouTube channel for delivering fake news on Prime Minister and Chief Justice of India
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 4:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമെതിരെ വ്യാജവാർത്ത; യൂട്യൂബ് ചാനലിനെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ