മത്സ്യബന്ധന മേഖലയ്ക്ക് ഉണർവേകാൻ പി.എം മത്സ്യ സമ്പാദ യോജന; 20,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
- Published by:user_49
Last Updated:
പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മത്സ്യ സമ്പാദ യോജനയും അതേ ലക്ഷ്യംവച്ചാണ് ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി മത്സ്യ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 21 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നത്. 1700 കോടിയുടെ പദ്ധതികളാണ് ഇതിനു കീഴില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പട്ന, പൂര്‍ണിയ, സീതാമാര്‍ഹി, മാധേപുര, കിഷന്‍ഗഞ്ജ്, സമസ്തിപൂര്‍ എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍, നവീന ഉപകരണങ്ങള്‍, പുതിയ വിപണികളിലേക്ക് മത്സ്യോല്‍പാദകര്‍ക്ക് പ്രവേശനം, ഉല്‍പാദനം, മറ്റ് മാര്‍ഗങ്ങള്‍ എന്നി വഴി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
advertisement
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത്സ്യമേഖലയ്ക്കായി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. മത്സ്യമേഖല നേരിടുന്ന നിരവധി വെല്ലുവിളികള്‍, മേഖലയുടെ പ്രാധാന്യം എന്നിവ പരിഗണിച്ച് മത്സ്യോല്‍പ്പാദന മേഖലയ്ക്കായി ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മത്സ്യബന്ധന മേഖലയ്ക്ക് ഉണർവേകാൻ പി.എം മത്സ്യ സമ്പാദ യോജന; 20,000 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി