PM Modi Ayodhya Visit: പ്രധാനമന്ത്രി അയോധ്യയിൽ; ഊഷ്മള സ്വീകരണം; തെരുവുകൾ രാമമന്ത്രങ്ങളാൽ മുഖരിതം
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രധാനമന്ത്രി കടന്നുപോയ റോഡിന്‍റെ ഇരുവശങ്ങളിലും പുഷ്പവൃഷ്ടിയുമായി ഒന്നര ലക്ഷത്തോളം ആളുകൾ അണിനിരന്നു
അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിൽ പൂർത്തിയാക്കിയ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് പ്രധാനമന്ത്രിക്ക് നൽകിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു.
പ്രധാനമന്ത്രി കടന്നുപോയ റോഡിന്‍റെ ഇരുവശങ്ങളിലും പുഷ്പവൃഷ്ടിയുമായി ഒന്നര ലക്ഷത്തോളം ആളുകൾ അണിനിരന്നു. അയോധ്യയിലെ തെരുവുകൾ രാമമന്ത്രങ്ങളാൽ മുഖരിതമായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അയോധ്യ വിമാനത്താവളം മുതൽ 15 കിലോമീറ്ററോളം ദൂരം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
അയോധ്യയിൽ മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും ആധുനികവത്കരിച്ച റെയിൽവേസ്റ്റേഷനും ഉൾപ്പടെയുള്ള പദ്ധതികൾ പൊതുജനങ്ങൾക്കായി പ്രധാനമന്ത്രി തുറന്നുനൽകും. അയോധ്യ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിനൊപ്പം പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് കർമവും പ്രധാനമന്ത്രി നിർവഹിക്കും.
advertisement
ഇതിന് പുറമെ 15700 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഇതിൽ 11100 കോടിയുടെ പദ്ധതികളും അയോധ്യയിലും പരിസരപ്രദേശങ്ങളിലുമായാണ്.
Also Read- 'അയോധ്യയ്ക്ക് സീതാ ദേവി ശാപമോക്ഷം നൽകി'; നഗരത്തിന്റെ വളർച്ചയിൽ പ്രതികരിച്ച് മുൻ രാജകുടുംബാംഗം
നിലവിലുള്ള സ്റ്റേഷന് അടുത്തായാണ് അയോധ്യ ധാം ജങ്ഷൻ എന്നു നാമകരണം ചെയ്ത പുതിയ അത്യാധുനിക റെയിൽവേ സ്റ്റേഷൻ പണികഴിപ്പിച്ചിട്ടുള്ളത്. വിമാനത്താവളങ്ങൾക്ക് സമാനമായ ടെർമിനലുകളാണ് സ്റ്റേഷനിലുള്ളത്. ലിഫ്റ്റുകളും എസ്കലേറ്ററുകളും ഫുഡ് പ്ലാസകളും പൂജാ സാധനങ്ങൾ വാങ്ങുന്ന കടകളുമുണ്ടാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
December 30, 2023 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi Ayodhya Visit: പ്രധാനമന്ത്രി അയോധ്യയിൽ; ഊഷ്മള സ്വീകരണം; തെരുവുകൾ രാമമന്ത്രങ്ങളാൽ മുഖരിതം