advertisement

West Bengal Assembly Election 2021 | ഇത് ബംഗാളിന്റെ കടുവ; BJPയെ തോൽപിച്ചെങ്കിലും നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ് മമത

Last Updated:

അധികാരം പിടിച്ചെടുക്കുമെന്ന വെല്ലുവിളിയുമായി ബി ജെ പിയും വിട്ടു കൊടുക്കില്ലെന്ന ദൃഢനിശ്ചയവുമായി മമതയുടെ തൃണമൂലും കളം നിറഞ്ഞതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധ ആകർഷിച്ചു.

കൊൽക്കത്ത: ചരിത്രവിജയമാണ് പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നേടിയെടുത്തത്. എന്നാൽ, സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിക്കാൻ എത്തിയ മമത ബാനർജി പരാജയത്തിന്റെ രുചിയറിഞ്ഞു. ആകെയുള്ള 294 സീറ്റിൽ 156 സീറ്റുകളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വിജയിച്ചു.
ആകെ 216 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ മുന്നേറുന്നത്. നന്ദിഗ്രാമിൽ തോറ്റെങ്കിലും താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന്  മമത ബാനർജി വ്യക്തമാക്കി. അദ്ദേഹം ബി ജെ പി 71 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. 45 സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. തന്റെ സിറ്റിംഗ് സീറ്റ് ആയ ഭബാനിപുർ
ഉപേക്ഷിച്ചാണ് മമത ബാനർജി സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ എത്തിയത്.
advertisement
തൃണമൂൽ കോൺഗ്രസിൽ നിന്ന് ഒരു വർഷം മുമ്പ് ആയിരുന്നു സുവേന്ദു അധികാരി ബി ജെ പിയിലേക്ക് പോയത്. ഏതായാലും വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാമിൽ മത്സരിക്കാൻ എത്തിയെങ്കിലും മാറിമറിഞ്ഞ ലീഡുകൾക്ക് ഒടുവിൽ പരാജയപ്പെടുകയായിരുന്നു.
പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായിട്ട് ആയിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. അധികാരം പിടിച്ചെടുക്കുമെന്ന വെല്ലുവിളിയുമായി ബി ജെ പിയും വിട്ടു കൊടുക്കില്ലെന്ന ദൃഢനിശ്ചയവുമായി മമതയുടെ തൃണമൂലും കളം നിറഞ്ഞതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധ ആകർഷിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ദീദിയെ ബംഗാൾ കൈവിട്ടില്ല.
advertisement
ശിവസേന നേതാവായ സഞ്ജയ് റാവത്ത് 'ബംഗാൾ കടുവ' എന്നാണ് മമത ബാനർജിയെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധി, ശശി തരൂർ, അഖിലേഷ് യാദവ് തുടങ്ങി നിരവധി ദേശീയ നേതാക്കളാണ് മമത ബാനർജിക്ക് അഭിനന്ദനവുമായി എത്തിയത്.
അതേസമയം, മമത ബാനർജിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളിൽ ബി ജെ പിയുടെ ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. 'ഞങ്ങളുടെ പാർട്ടിയെ അനുഗ്രഹിച്ച പശ്ചിമ ബംഗാളിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നേരത്തെയുള്ള നിസ്സാര സാന്നിധ്യത്തിൽ നിന്ന്, ബിജെപിയുടെ സാന്നിധ്യം ഗണ്യമായി വർദ്ധിച്ചു. ബിജെപി ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കും. ഓരോ കാര്യകർത്തയും വോട്ടെടുപ്പിൽ നടത്തിയ ഉത്സാഹത്തിന് അഭിനന്ദനം അർഹിക്കുന്നു' - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
West Bengal Assembly Election 2021 | ഇത് ബംഗാളിന്റെ കടുവ; BJPയെ തോൽപിച്ചെങ്കിലും നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ് മമത
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement