'മോദി തരംഗം'; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 100 മില്യൺ ഫോളോവേഴ്‌സ്

Last Updated:

എക്സിൽ നരേന്ദ്രമോദിയെ പിന്തുടരുന്നത് 100 മില്യൺ ഫോളോവേഴ്സാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ എക്സിൽ (ട്വിറ്ററിന്റെ പുതിയ രൂപം- X) ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ആ​ഗോളനേതാവെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമധികം X യൂസേഴ്സ് ഫോളോ ചെയ്യുന്ന ആ​ഗോളനേതാവെന്ന ഖ്യാതിയാണ് മോദി സ്വന്തമാക്കിയത്.
ഇതോടെ എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നത് 100 മില്യൺ ഫോളോവേഴ്സാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാളും (38.1 മില്യൺ), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനേക്കാളും (11.2 മില്യൺ) ഫ്രാൻസീസ് മാർപാപ്പയേക്കാളും (18.5 മില്യൺ) ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ലാണ് മോദി എക്സ് അക്കൗണ്ട് എടുത്തത്.
ഇന്ത്യൻ രാഷ്ട്രി നേതാക്കളുടെ ഫോളോവേഴ്‌സിന്റെ കണക്ക് പരിശോധിച്ചാൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്‌ട്രീയക്കാരനും നരേന്ദ്ര മോദിയാണ്. പ്രതിപക്ഷ നേതാവ് രാഹുലിന് 26.4 മില്യണും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് 27.5 മില്യണുമാണ് ഫോളോവേഴ്സ്.
മലയാളം വാർത്തകൾ/ വാർത്ത/India/
'മോദി തരംഗം'; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സിൽ 100 മില്യൺ ഫോളോവേഴ്‌സ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement