'മഹത്തായ നേട്ടം'; മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നേട്ടം നാടിനു സമർപ്പിക്കുന്നുവെന്ന് താരം
- Published by:Sarika KP
- news18-malayalam
Last Updated:
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്.
ന്യൂഡൽഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ നേട്ടമെന്നാണ് മെഡൽ നേട്ടത്തിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി എക്സിൽ കുറിച്ചു.
A historic medal!
Well done, @realmanubhaker, for winning India’s FIRST medal at #ParisOlympics2024! Congrats for the Bronze. This success is even more special as she becomes the 1st woman to win a medal in shooting for India.
An incredible achievement!#Cheer4Bharat
— Narendra Modi (@narendramodi) July 28, 2024
advertisement
അതേസമയം, പാരീസ് ഒളിംപിക്‌സിലെ ആദ്യ മെഡല്‍ നേട്ടത്തിൽ സന്തോഷവും അഭിമാനമെന്നും നേട്ടം നാടിനു സമർപ്പിക്കുന്നുവെന്ന് മനു ഭാക്കർ പറഞ്ഞു.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്.221.7 പോയിന്റുകള്‍ നേടയാണ് മനുവിന്റെ ചരിത്ര നേട്ടം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങളായ ഒയെ ജിന്‍ ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കിം യെജിയാണ് വെള്ളി നേടിയത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 28, 2024 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മഹത്തായ നേട്ടം'; മനു ഭാക്കറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നേട്ടം നാടിനു സമർപ്പിക്കുന്നുവെന്ന് താരം