അടൽ സേതു: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും, ഏറ്റവും നീളം കൂടിയ കടൽപ്പാലവുമാണിത്
മുംബൈയിലെ അടൽ സേതു പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും, ഏറ്റവും നീളം കൂടിയ കടൽപ്പാലവുമാണിത്. മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്.
ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12 മത്തെ സ്ഥാനം ഈ പാലത്തിനാണ്. 22 കിലോമീറ്റർ നീളത്തിലും 27 കിലോമീറ്റർ വീതിയിലും 17.834 കോടിയിൽ നിർമ്മിച്ചിരിക്കുന്ന ആറുവരി പാതയാണിത്. താനെ കടലിടുക്കിന് മുകളിലായി മുംബൈയും നവി മുംബൈയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. മൊത്തം 22 കിലോമീറ്ററിൽ 16.5 കിലോമീറ്ററും കടലിന് മുകളിലായിട്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമായാണ് മഹാരാഷ്‌ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന നാമം നൽകിയിരിക്കുന്നത്.
advertisement
പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
January 12, 2024 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അടൽ സേതു: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു