അയോദ്ധ്യയിലെ ദീപോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; 15 ലക്ഷം ദീപങ്ങള്‍ തെളിഞ്ഞു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2020-ൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്.
ന്യൂഡൽഹി: അയോദ്ധ്യയിലെത്തി ദീപോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ചേർന്ന് സ്വീകരിച്ചു. അയോധ്യയിലെ രാംലല്ലയിൽ പ്രണാമം അർപ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
വൈകിട്ടോടെ അയോധ്യയിലെത്തിയ പ്രധാന മന്ത്രി രാംലല്ലയിൽ പ്രാർഥന നടത്തി. പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ന്യൂഘട്ടിൽ ആരതി ഉഴിഞ്ഞു.
തുടർന്ന് ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സരയു നദിക്കരയിൽ നടന്ന ദീപോത്സവത്തിൽ 15 ലക്ഷം ദീപങ്ങളാണ് തെളിഞ്ഞത്.
#WATCH | Prime Minister Narendra Modi offers 'aarti' at New Ghat, Saryu River in Ayodhya, Uttar Pradesh, on the eve of #Diwali #Deepotsav
(Source: DD) pic.twitter.com/PwxJjJQuKW
— ANI (@ANI) October 23, 2022
advertisement
രാമക്ഷേത്ര നിർമാണ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും ഒപ്പമുണ്ടായിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളും ദീപോത്സവത്തിൽ അവതരിപ്പിച്ചു.
#WATCH | Prime Minister Narendra Modi launches the #Deepotsav celebrations in Ayodhya, Uttar Pradesh, on the eve of the festival of #Diwali
(Source: DD) pic.twitter.com/7URD7NuUFg
— ANI (@ANI) October 23, 2022
advertisement
രാം കി പൈഡിയിൽ നടന്ന ത്രിമാന ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗിനും മ്യൂസിക്കൽ ലേസർ പരിപാടിക്കും മോദി സാക്ഷ്യം വഹിച്ചു. 2020-ൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2022 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അയോദ്ധ്യയിലെ ദീപോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; 15 ലക്ഷം ദീപങ്ങള്‍ തെളിഞ്ഞു