PM Narendra Modi Speech Live Updates | '18 വയസിന് മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ'
- Published by:Anuraj GR
- news18-malayalam
Last Updated:
'രാജ്യത്ത് യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രധാനമന്ത്രി. വാക്സിനേഷനിലൂടെ പ്രതിരോധം ശക്തിപ്പെടുത്താനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിച്ചു.'
ന്യൂഡൽഹി: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം കോവിഡിനെതിരായ പോരാട്ടം തുടരുകയാണ്. രണ്ടാം തരംഗത്തിൽ ഉറ്റവരേയും ഉടയവരേയും നഷ്ടമായിയെന്ന് പ്രധാനമന്ത്രി. രാജ്യത്ത് യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രധാനമന്ത്രി. വാക്സിനേഷനിലൂടെ പ്രതിരോധം ശക്തിപ്പെടുത്താനായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിച്ചു. വാക്സിനാണ് ഏറ്റവും വലിയ രക്ഷാകവചം. ഓക്സിജൻ ഉൽപാദനം പത്തിരട്ടി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി. വിദേശത്തു ലഭ്യമായ മരുന്നുകൾ ഇവിടെ എത്തിച്ചുവെന്ന് പ്രധാനമന്ത്രി. ലോകമെങ്ങും നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ എല്ലാ മേഖലകളും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. വാക്സിൻ നിർമ്മാതാക്കൾ ലോകത്തു തന്നെ ചുരുക്കമാണ്. എന്നാൽ ലഭ്യമായ എല്ലാ വാക്സിനുകളും ഇവിടെ എത്തിക്കാന സർക്കാർ ശ്രമം നടത്തിയെന്നും പ്രധാനമന്ത്രി.
അതേസമയം, ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,636 ആണ്. 2,427 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3.50 ലക്ഷമായി. 2,89,09,975 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 2,71,59,180 പേർ ഇതുവരെ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,74,399 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. തമിഴ്നാട്ടിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 20,421 പേർക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാമത് കേരളത്തിലാണ്. 14,672 പേർ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര- 12,557, കർണാടക- 12,209, ആന്ധ്രപ്രദേശ്- 8,976 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.
advertisement
ഇന്നലെ റിപ്പോർട്ട് ചെയ്ത 1,00,636 കേസുകളിൽ 68.4 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ നിന്നു മാത്രമാണ് 20.29 ശതമാനം കേസുകളും. കേരളത്തില്‍ ഇന്നലെ 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi Speech Live Updates | '18 വയസിന് മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ'