ഡൽഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Rajesh V
- news18-malayalam
Last Updated:
"നമ്മുടെ ഏജൻസികൾ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും"
തിംഫു (ഭൂട്ടാൻ): ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കാർ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി. ഭൂട്ടാനിലെ പൊതുപരിപാടിയിൽ സംസാരിക്കവെയാണ്, ആക്രമണത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിൽ എത്തിയത്.
ഇരകളുടെ ദുഃഖത്തിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
"വളരെ വേദനയോടെയാണ് ഞാൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. ഡൽഹിയിൽ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. രാജ്യം മുഴുവൻ ഇന്ന് അവരോടൊപ്പമുണ്ട്," - മോദി പറഞ്ഞു.
സംഭവം അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായി കഴിഞ്ഞ രാത്രി മുഴുവൻ താൻ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. "നമ്മുടെ ഏജൻസികൾ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 12 പേർ മരണപ്പെടുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതും വായിക്കുക: Delhi Blast | സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ്, ഇന്ധനം, ഡിറ്റണേറ്ററുകള് എന്നിവ ഉപയോഗിച്ചതായി കണ്ടെത്തൽ
വേഗത്തിലും സമഗ്രമായും അന്വേഷണം: രാജ്‌നാഥ് സിംഗ്
സംഭവത്തിൽ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ 'വേഗത്തിലും സമഗ്രമായും' അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
advertisement
Summary: Prime Minister Narendra Modi has assured that all those responsible for the devastating car bombing at Delhi's Red Fort will be brought to justice. Speaking at a public event during his two-day official visit to Bhutan, PM Modi stated that the government is treating the attack with the utmost seriousness and that the conspirators will not be spared.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 11, 2025 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


