advertisement

കേരളത്തിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജം; മുൻ സൈനികൻ അറസ്റ്റിൽ

Last Updated:

ഇന്ന് രാവിലെയോടെയാണ് കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി സന്ദേശമെത്തിയത്

ബംഗളുരു: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജമെന്ന് കർണ്ണാടക പൊലീസ്. വ്യാജ സന്ദേശം നൽകിയ മുൻ സൈനികന്‍ സുന്ദര മൂർത്തിയെ ബംഗലൂരു പൊലീസ് അറസ്റ്റു ചെയ്തു. അവലഹള്ളി സ്വദേശിയാണ് ഇയാൾ. സുന്ദര മൂർത്തിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഈ മാസം 19-ന് തീവ്രവാദികൾ രാമാഥപുരത്ത് എത്തിയെന്നാണ് ഇയാൾ സന്ദേശം നല്കിയത്. അതേസമയം, മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ജാഗ്രത തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി സന്ദേശമെത്തിയതായുള്ള വാർത്ത പുറത്തുവന്നത്. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
വരുന്നു പേമാരി: സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണിയെന്നായിരുന്നു വിവരം. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി.
advertisement
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബംഗലൂരു സിറ്റി പൊലീസിന് ലഭിച്ച ഫോൺ കോളിലായിരുന്നു ഭീഷണിസന്ദേശം.
ട്രയിനുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുകയെന്നും 19 ഭീകരർ തമിഴ്നാട്ടിലെ രാമാനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജം; മുൻ സൈനികൻ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement