നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബെംഗളൂരുവിലെ ബിൽഡറിൽ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇൻസ്പെക്ടർ പിടിയിലായത്.
ബെംഗളൂരുവിൽ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയിൽ.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബിൽഡറിൽ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇൻസ്പെക്ടർ പിടിയിലായത്. പിടിയിലാകുന്നതിനിടെ ഇൻസ്പെക്ടർ പൊട്ടിക്കരഞ്ഞു. പിടിയിലാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ചാമരാജ്‌പേട്ടിലെ സിറ്റി ആംഡ് റിസർവ് (CAR) ഗ്രൗണ്ടിൽ വെച്ച് ബിൽഡറായ മുഹമ്മദ് അക്ബറിൽ നിന്ന് പണം വാങ്ങുമ്പോഴാണ് ഇൻസ്പെക്ടറി കൈയ്യോടെ പിടികൂടിയത്. തനിക്കെതിരെയുള്ള വഞ്ചനാക്കേസിൽ നിന്നും ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകി ഗോവിന്ദരാജു 5 ലക്ഷം രൂപയാണ് അക്ബറിൽ നിന്ന് ആവശ്യപ്പെട്ടത്. ഈ കേസിൽ അക്ബറും മറ്റ് രണ്ട് പേരുമാണ് പ്രതികളായിരുന്നത്.
കൈക്കൂലി തുകയുടെ ആദ്യ ഗഡുവായി ജനുവരി 24-ന് ഒരു ലക്ഷം രൂപ അക്ബർ നൽകിയിരുന്നു. ബാക്കി തുക വ്യാഴാഴ്ച നൽകാമെന്ന് ഉറപ്പ് നൽകുകയും ഇതിനിടെ ലോകായുക്ത പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ലോകായുക്തയുടെ നിർദ്ദേശപ്രകാരം ബാക്കി തുക വാങ്ങാനായി സി.എ.ആർ ഗ്രൗണ്ടിലെത്താൻ അക്ബർ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. വൈകുന്നേരം 4:30-ഓടെ പോലീസ് യൂണിഫോമിൽ ഔദ്യോഗിക വാഹനത്തിലെത്തിയ ഗോവിന്ദരാജു, ഫിനോൾഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ വാങ്ങിയ ഉടൻ തന്നെ ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇൻസ്പെകടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Karnataka
First Published :
Jan 30, 2026 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലാകവേ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞ് പൊലീസ് ഇൻസ്പെക്ടർ







