കുട്ടികളെ ബന്ദിയാക്കി ഭീതി പരത്തി: പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടെ കുഞ്ഞിന് ഇനി പൊലീസ് തന്നെ തുണ
- Published by:Asha Sulfiker
- news18
Last Updated:
യുപിയിലെ ഫരൂഖാബാദിലെ ഒരു വീട്ടിൽ 23 കുഞ്ഞുങ്ങളെ തോക്കിൻ മുനയിൽ ബന്ദികളാക്കി ദമ്പതികൾ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ലക്നൗ: അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ ഒരു വയസുകാരിക്ക് ഇനി ഉത്തർപ്രദേശ് പൊലീസ് തുണയാകും. കുഞ്ഞിന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വളർന്ന് വലുതായി വലിയൊരു ഓഫീസറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് റേഞ്ച് ഐജി മോഹിത് അഗർവാൾ അറിയിച്ചത്.
സുഭാഷ് ബതം എന്നയാളാണ് പിറന്നാൾ ആഘോഷം എന്ന പേരിൽ സമീപത്തെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് തോക്കു കാട്ടി ഇവരെ ബന്ദിയാക്കുകയായിരുന്നു.
പത്ത് മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പൊലീസ് വെടിവയ്പ്പിൽ സുഭാഷ് കൊല്ലപ്പെട്ടിരുന്നു. ഇയാൾക്ക് സഹായം നൽകിയെന്നാരോപിച്ച് നാട്ടുകാർ ഇയാളുടെ ഭാര്യ റൂബിയെ ക്രൂരമായി മർദ്ദിച്ചതിനെ തുടര്‍ന്ന് അവരും മരിച്ചു. ഇതോടെയാണ് ഇവരുടെ ഒരു വയസുള്ള കുഞ്ഞ് അനാഥയായത്.
advertisement
കുടുംബ താത്പ്പര്യത്തിന് വിരുദ്ധമായി കല്യാണം കഴിച്ചതിനാൽ ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കളാരും വരാഞ്ഞതിനെ തുടർന്നാണ് പൊലീസ് തന്നെ സംരക്ഷണം ഏറ്റെടുത്തത്. ഗൗരി എന്ന് പേരിട്ട കുഞ്ഞ് ഇപ്പോൾ വനിതാ പൊലീസുകാരുടെ സംരക്ഷണയിൽ കഴിയുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2020 9:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുട്ടികളെ ബന്ദിയാക്കി ഭീതി പരത്തി: പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടെ കുഞ്ഞിന് ഇനി പൊലീസ് തന്നെ തുണ









