advertisement

'ഇന്ത്യയെ കഷണങ്ങളാക്കി മുറിക്കാനുള്ള പദ്ധതി' ഡൽഹിയിലെ സമരങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Last Updated:

രാജ്യത്തിന്‍റെ ഐക്യം നശിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചന ഈ പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) ഡൽഹിയിൽ ഉൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം രാജ്യത്തെ കഷണങ്ങളാക്കി മുറിക്കുന്നതിനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആദ്യ പ്രചാരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടന്നുവരുന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനം നൽകുന്നത് കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു.
സീലാംപൂർ, ജാമിയ മിലിയ, ഷഹീൻ ബാഗ് എന്നിവിടങ്ങളിലൊക്കെ നടക്കുന്ന പ്രതിഷേധങ്ങൾ യാദൃശ്ചികമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യം നശിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചന ഈ പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് കിഴക്കൻ ഡൽഹിയിലെ കർക്കാർഡൂമയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി ആരോപിച്ചു.
'ഡൽഹിയിലെ ജനങ്ങൾ നിശബ്ദരാണ്, ഈ വോട്ട് ബാങ്ക് രാഷ്ട്രീയം കണ്ട് അവർ അസ്വസ്ഥരാണ്. ഷഹീൻ ബാഗിലെ പ്രതിഷേധം അവരെ നന്നായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്'- മോദി പറഞ്ഞു. ഡൽഹിയെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ തങ്ങൾക്ക് കഴിയില്ലെന്നും ഇത് തടയാൻ ഡൽഹിയിലെ ജനങ്ങക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടിലൂടെയും ഇത് തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രതിഷേധം ഒരു നിയമത്തിന് എതിരായിരുന്നുവെങ്കിൽ, സർക്കാരിന്റെ ഉറപ്പിന് ശേഷം അത് അവസാനിക്കുമായിരുന്നു, ”മോദി പറഞ്ഞു. ആം ആദ്മി പാർട്ടിയും കോൺഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. ഭരണഘടനയും ത്രിവർണ്ണവും മുന്നിൽനിർത്തി യഥാർത്ഥ ഗൂഢാലോചനയിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു”- മോദി പറഞ്ഞു.
ആം ആദ്മി പാർട്ടിയും ബിജെപിയും ഷഹീൻ ബാഗ് പ്രതിഷേധത്തെച്ചൊല്ലി ശക്തമായ വാക്ക് പോരിലാണ്. ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർ പാകിസ്ഥാന് വേണ്ടി പ്രവർത്തിക്കുകയാണെന്നും രാഷ്ട്രത്തെ തകർക്കുന്നതിനാണെന്നും നിരവധി ബിജെപി നേതാക്കൾ ആവർത്തിച്ചു അവകാശപ്പെടുന്നുണ്ടെങ്കിലും, ക്രമസമാധാനവും ഡൽഹി പോലീസും കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ളവർ മറുപടി നൽകുന്നത്.
advertisement
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം ഷഹീൻ ബാഗ് പ്രതിഷേധം ശക്തമായി ഉന്നയിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഡൽഹിയിലെ പ്രതിഷേധ സ്ഥലത്ത് വെടിയുതിർത്ത സംഭവത്തിന് പിന്നാലെയാണ് പ്രതിഷേധങ്ങളെ തള്ളി പ്രധാനമന്ത്രി രംഗത്തെത്തിയത്. 25 വയസുകാരൻ രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി പരത്തിയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ആർക്കും പരിക്കേറ്റിരുന്നില്ല. ജാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ഒരു യുവാവ് വെടിയുതിർത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീൻ ബാഗിന് നേരെ വെടിയുതിർത്ത സംഭവം ഉണ്ടായത്. പ്രായപൂർത്തിയാകാത്തയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി തെരഞ്ഞെടുപ്പ് റാലിയിൽ കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ 'ഗോളി മരോ സലോൺ കോ' (അവരെ വെടിവച്ചുകൊല്ലുക) എന്ന മുദ്രാവാക്യം വിളിച്ചത് ആക്രമണത്തിന് പ്രേരണയാകുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയെ കഷണങ്ങളാക്കി മുറിക്കാനുള്ള പദ്ധതി' ഡൽഹിയിലെ സമരങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement