'പക്ഷി ഇടിച്ചതല്ല, വിമാനത്തിന് അമിതഭാരം ഇല്ല'; അഹമ്മദാബാദ് വിമാനാപകടത്തിൽ DGCA പ്രാഥമിക റിപ്പോർട്ട് പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ, വിമാനത്തിലുണ്ടായിരുന്ന 241 പേർക്ക് ജീവൻനഷ്‌ടമായി. ഒരാൾ അത്ഭുതകരമായി രക്ഷപെട്ടു
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ DGCA (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പ്രാഥമിക അന്വേഷണ റിപ്പോർട്ട് ന്യൂസ് 18ന്. പക്ഷി ഇടിച്ചതോ, വിമാനത്തിന്റെ അമിതഭാരമോ അല്ല കാരണം എന്ന് കണ്ടെത്തൽ. അട്ടിമറി സാധ്യതയില്ല എന്നും വിലയിരുത്തൽ. പൈലറ്റിന് പിഴവിയുണ്ടായതായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. രണ്ട് എഞ്ചിനുകളും ഒരേസമയം തകരാറിലാകുന്നത് അസംഭവ്യമെന്ന് കണക്കാക്കപ്പെടുന്നു.
പന്ത്രണ്ട് വർഷത്തിലേറെയായി ലോകമെമ്പാടും ഏകദേശം 1,200 വിമാനങ്ങൾ സർവീസിലുണ്ടെങ്കിലും, ബോയിംഗ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടമാണിത് എന്നതും ശ്രദ്ധേയം.
സമഗ്രമായ അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷം അന്വേഷണത്തിന്റെ അന്തിമ നിഗമനങ്ങൾ ഡിജിസിഎ (DGCA), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി), ബോയിംഗ് എന്നിവ തീരുമാനിക്കും. ഈ ഘട്ടത്തിൽ, മുകളിൽ പറഞ്ഞ കാരണങ്ങൾ തള്ളിക്കളയുകയും അന്വേഷണം തുടരുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ, വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചതായും ഒരു യാത്രക്കാരൻ മാത്രമാണ് രക്ഷപ്പെട്ടതെന്നും എയർ ഇന്ത്യ സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ് ഏരിയയിൽ വിമാനം ഇടിച്ചുകയറിയതിനെ തുടർന്ന് അപകടത്തിന്റെ വ്യാപ്തിയേറി. വ്യാഴാഴ്ച രാത്രി വരെ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 265 പേരുടെ മൃതദേഹങ്ങൾ നഗരത്തിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ചു. തുടർന്ന് അദ്ദേഹം സിവിൽ ആശുപത്രി സന്ദർശിച്ചു. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ രമേശ് വിശ്വകുമാറിനെയും സംഭവസ്ഥലത്ത് പരിക്കേറ്റവരെയും അദ്ദേഹം കണ്ടു.
Summary: The Directorate General of Civil Aviation (DGCA) released preliminary investigation report on the Ahmedabad Plane Crash. Chances of a bird hitting against the flight, planned sabotage, simultaneous failure of both engines, fault from the side of the pilot and overloading issues have been ruled out
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 13, 2025 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പക്ഷി ഇടിച്ചതല്ല, വിമാനത്തിന് അമിതഭാരം ഇല്ല'; അഹമ്മദാബാദ് വിമാനാപകടത്തിൽ DGCA പ്രാഥമിക റിപ്പോർട്ട് പുറത്ത്