Independece Day 2024 | അന്നദാതാക്കളായ കർഷകരുടെ വിയർപ്പാണ് ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കിയത് : രാഷ്ട്രപതി

Last Updated:

ആവശ്യത്തിന് ഭക്ഷണം നൽകുന്നതിലൂടെ കർഷകർ രാജ്യത്തെ സ്വയം പര്യാപ്തരാക്കിയെന്ന് രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു

ദ്രൗപദി മുർമു
ദ്രൗപദി മുർമു
78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക വളച്ചയ്ക്ക് കർഷകർ നൽകിയ സംഭാവനകളെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കർഷകർ അന്നദാതാക്കളാണെന്നും അവരുടെ വിയർപ്പാണ് നമ്മുടെ രാജ്യത്തെ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളർത്തിയതെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരാൻ പോവുകയാണ്. ആവശ്യത്തിന് ഭക്ഷണം നൽകുന്നതിലൂടെ കർഷകർ രാജ്യത്തെ സ്വയം  പര്യാപ്തരാക്കിയെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹിക ജനാധിപത്യം എന്ന ലക്ഷ്യം മുൻ നിറുത്തിയാണ് പട്ടിക ജാതി വിഭാഗങ്ങൾ ഉൾപ്പടെയുള്ള അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തത്. സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം പൂർണമാകില്ലെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പരമ്പരാഗതമായ ചില മുൻ വിധികൾ സ്ത്രീകളുടെ തുല്യനീതിയ്ക്ക് ഇപ്പൊഴും തടസം നിൽക്കുന്നുണ്ട്. രാജ്യത്ത് എമ്പാടും നാരീശക്തി വളർത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ലിംഗ നീതിയും കാലാവസ്ഥാ നീതിയും ഉറപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത രാഷ്ട്രപതി പ്രകൃതി സംരക്ഷണവും കാലാവസ്ഥാ വെതിയാനത്തിൻ്റെ ആഘാതം കുറയ്ക്കാൻ എല്ലാവരും ശ്രമിക്കേണ്ടതിൻ്റെ ആവശ്യകതെയെക്കുറിച്ചും ഓർമ്മപ്പെടുത്തി.
advertisement
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ആദിവാസികൾ അടക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആദരമർപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. രാജ്യം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറുകയാണെന്നും രാഷ്ട്രപതി ദ്രൗപദി  മുർമു കൂട്ടിച്ചേത്തു.
സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് പ്രയത്നിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ തലേന്നത്തെ രാഷ്ട്രപതിയുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി പറഞ്ഞു.രാഷ്ട്രപതി ദ്രൗപദി മുര്‍മു 78-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപവും ശ്രീ മോദി പങ്കുവെച്ചു.
advertisement
"രാഷ്ട്രപതി ജി നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നടത്തിയത് പ്രചോദനാത്മകമായ ഒരു പ്രസംഗമാണ്. സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കാന്‍ ഇത് നമ്മെ പ്രചോദിപ്പിക്കുന്നു .ഇന്ത്യന്‍ രാഷ്ട്രപതിയുടെ എക്‌സ് പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Independece Day 2024 | അന്നദാതാക്കളായ കർഷകരുടെ വിയർപ്പാണ് ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കിയത് : രാഷ്ട്രപതി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement