വേദനിക്കുന്ന കോടീശ്വരൻ എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന ഒരാളാണ് ഇദ്ദേഹം. സ്വന്തമായി കോടികൾ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ. സാൻ ഫ്രാൻസിസ്കോയിലെ പ്രോഗ്രാമറായ സ്റ്റീഫൻ തോമസാണ് ഈ അപൂർവ വിധി നേരിടുന്നത്.
2011ൽ ഒരു എക്സ്പ്ലെയ്‌നർ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്കോയിനുകൾ നേടുകയുണ്ടായി. ശേഷം അതൊരു ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകൾ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്.
ഇനി ആ പണം നേടണമെങ്കിൽ ഒരു കടലാസ്സു കഷ്ണം അദ്ദേഹത്തിന്റെ കയ്യിൽ മടങ്ങിയെത്തണം. അതിലാണ് പാസ്സ്‌വേർഡ്.
Also read: The Great Indian Kitchen review | അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്; ഇത് കാലത്തിന്റെ സിനിമ, നിലപാടുകളുടേയുംപത്തു തവണയാണ് ഈ പാസ്സ്‌വേർഡ് ശ്രമിക്കാൻ കഴിയുക. അതിൽ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോൾ കട്ടിലിൽ കിടന്നു കൊണ്ട് അദ്ദേഹം അതേക്കുറിച്ച് ചിന്തിക്കുകയും ഉടനെ മനസ്സിൽ വരുന്ന പാസ്സ്‌വേർഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാൽ നിരാശയായിരിക്കും ഫലം.
സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്സ്‌വേർഡുകൾ എല്ലാം ശ്രമിച്ച് പരാജയപ്പെട്ടു. സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ലോകത്തിന്റെ പല ഭാഗത്തുണ്ടെന്നറിയുന്നു.
വർഷങ്ങളായി ഒരു പാസ്സ്‌വേർഡ് കണ്ടെടുക്കാൻ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസിൽ നിന്നുള്ള സംരംഭകൻ ബ്രാഡ് യാസർ പറഞ്ഞു.
സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്സ്‌വേർഡ് എടുത്തു നൽകാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാൾ പ്രതിഫലമായി ചോദിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.