• HOME
  • »
  • NEWS
  • »
  • india
  • »
  • Kerala Assembly Election 2021 | 'അഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം'; അഭ്യർഥനയുമായി അമിത് ഷാ

Kerala Assembly Election 2021 | 'അഴിമതിരഹിത സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം'; അഭ്യർഥനയുമായി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്റർ സന്ദേശത്തിലൂടെ സമാനമായ അഭ്യർഥന നടത്തിയിരുന്നു. റെക്കോഡ് എണ്ണത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

Narendra Modi, Amit Shah

Narendra Modi, Amit Shah

  • Share this:
    ന്യൂഡൽഹി: അഴിമതിരഹിതമായ ഒരു സർക്കാരിനെ കേരളത്തിൽ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് ഷായുടെ പ്രസ്താവന. 'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്' എന്നാണ് മലയാളത്തിൽ അദ്ദേഹം ട്വീറ്റ് ചെയ്തത്.എല്ലാവരോടും പ്രത്യേകിച്ച് യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും അഭ്യർഥിക്കുന്നു എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.



    പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്റർ സന്ദേശത്തിലൂടെ സമാനമായ അഭ്യർഥന നടത്തിയിരുന്നു. റെക്കോഡ് എണ്ണത്തിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. 'കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ചു് സംസ്ഥാനത്തെ യുവാക്കളോടും ആദ്യമായി വോട്ട് ചെയ്യുന്നവരോടും റെക്കോർഡ് എണ്ണത്തിൽ വോട്ടുചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു' എന്നായിരുന്നു സന്ദേശം.



    കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരോടും അഭ്യർഥനയുമായി അവരുടെ ഭാഷകളിൽ ഇരുനേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ''അഴിമതി രഹിതവും പുരോഗമനപരവുമായ സർക്കാരിനായി വോട്ടുചെയ്യാൻ അഭ്യർത്ഥിക്കുന്നു' എന്നാണ് പുതുച്ചേരിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തത്.





    'കരുത്തുറ്റ ഇച്ഛാശക്തിയും അഴിമതി മുക്തവുമായ ഒരു സർക്കാരിന് മാത്രമെ തമിഴ്‌നാട്ടിന്റെ പുരോഗതിയും വളർച്ചയും ഉറപ്പാക്കാൻ കഴിയൂ. വോട്ടവകാശം കൃത്യമായി വിനിയോഗിച്ച് ജനാധിപത്യ കടമ നിറവേറ്റുക' എന്നായിരുന്നു തമിഴ്നാട് വോട്ടർമാർക്കായുള്ള സന്ദേശം.
    Published by:Asha Sulfiker
    First published: