അവർക്ക് കുടുംബമാണ് മുഖ്യം, രാജ്യത്തിന്റെ ക്ഷേമം പ്രധാനമല്ല; പ്രതിപക്ഷ ഐക്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Last Updated:

അഴിമതിക്കാരും കുടുംബവാഴ്ചക്കാരുമായ പാർട്ടികൾ രാജ്യത്തോട് ചെയ്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു

പ്രതിപക്ഷ ഐക്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരും കുടുംബവാഴ്ചക്കാരുമായ പാർട്ടികൾ രാജ്യത്തോട് ചെയ്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. “ആദ്യം കുടുംബത്തിന്റെ കാര്യം, രാജ്യം പ്രധാനമല്ല” എന്നതാണ് അവരുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-ൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, ചില രാഷ്ട്രീയ പാർട്ടികൾ വീണ്ടും അരയും തലയും മുറുക്കി രം​ഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 26 പാർട്ടികൾ ഒന്നിച്ചിരിക്കുകയാണ് എന്നും മോദി പറഞ്ഞു. ഈ പാർട്ടികൾ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അത് ജാതിവാദവും അഴിമതിയും ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”ചെഹ്രെ പെ ചെഹ്‌റ ലഗാ ലെറ്റെ ഹായ് ലോഗ്” (ആളുകൾ മുഖംമൂടി അണിയുന്നു) എന്ന കവിത ഉദ്ധരിച്ച പ്രധാനമന്ത്രി, ഈ കവിത അത്തരം രാഷ്ട്രീയ പാർട്ടികൾക്ക് നന്നായി ചേരുമെന്നും പറഞ്ഞു.
advertisement
എല്ലാവരെയും ഒരു ഫ്രെയിമിൽ ഒരുമിച്ച് കാണുമ്പോൾ ഒരു കാര്യം മാത്രമേ ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുകയുള്ളൂ, ഒരു ഫ്രെയിമിൽ ലക്ഷക്കണക്കിന് അഴിമതി എന്ന വസ്തുതയായിരിക്കും അത് എന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. 20 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തും എന്ന ഗ്യാരണ്ടിയാണ് അവർ നൽകുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തിക്കേസിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഒരു വ്യക്തി, ഒരു സമൂഹത്തെ തന്നെ അപമാനിക്കുകയും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഇത്തരം രാഷ്ട്രീയ പാർട്ടികളാൽ ബഹുമാനിക്കപ്പെടുകയാണ് ചെയ്യുന്നത് എന്നും മോദി പറഞ്ഞു.
advertisement
രാജ്യത്തിന്റെ വികസനം തടയുകയും അത്തരം ആളുകൾക്കെതിരായ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് അവരുടെ പൊതുവായ ലക്ഷ്യം എന്നും മോദി കൂട്ടിച്ചേർത്തു. ആൻഡമാൻ ദ്വീപുകളിലെ ടൂറിസം സാധ്യതകൾ വർധിച്ചത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനയാണെന്നും ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു. മുൻപ്, സ്വാർത്ഥ രാഷ്ട്രീയം കാരണം ഉൾപ്രദേശങ്ങളിലും ദ്വീപുകളിലും വികസന പ്രവർത്തനങ്ങൾ വേണ്ടത്ര എത്തിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. “ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വികസനത്തിനായി മുൻ സർക്കാർ ചെലവഴിച്ചതിന്റെ ഇരട്ടി തുകയാണ് ഞങ്ങളുടെ സർക്കാർ ചെലവഴിച്ചത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വികസന പ്രവർത്തനങ്ങളിൽ ബിജെപി സർക്കാരിന്റെ ശ്രമങ്ങൾ ദ്വീപുകളിലെ വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും, അതിന്റെ ഫലമായി 2014 മുതൽ വിനോദ സഞ്ചാരമേഖലയുടെ വളർച്ച ഇരട്ടിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ”വികസനത്തിന്റെയും പൈതൃകത്തിന്റെയും ഉദാഹരണമായി ആൻഡമാൻ മാറുകയാണ്”, എന്നും മോദി പറഞ്ഞു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്നോർക്കെല്ലിംഗ്, സ്കൂബ ഡൈവിംഗ്, തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായി എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പോർട്ട് ബ്ലെയറിലെ പുതിയ ടെർമിനൽ ബിൽഡിംഗിന്റെ വരവോടെ യാത്രാ സൗകര്യവും ബിസിനസ് സാധ്യതകളും വർ​ദ്ധിക്കുമെന്നും മോദി പറഞ്ഞു. ദ്വീപുകളുടെ വികസനം രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
അവർക്ക് കുടുംബമാണ് മുഖ്യം, രാജ്യത്തിന്റെ ക്ഷേമം പ്രധാനമല്ല; പ്രതിപക്ഷ ഐക്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement