'ജനങ്ങൾ ജാഗ്രത പാലിക്കുക'; പ്രതിപക്ഷത്തിന്റെ സനാതന ധര്‍മ വിവാദത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സനാതന ധര്‍മ വിവാദത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധര്‍മം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ബിനയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനം അബോളിഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുല്യതയ്ക്കും സാമൂഹിക നീതിക്കും എതിരാണ് സനാതന ധര്‍മമെന്ന ഉദയനിധിയുടെ പരാമര്‍ശമാണ് വലിയ വിവാദത്തിന് കാരണമായത്. മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് എന്നിവ പോലെയാണ് സനാതന ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു. ഇവയെ പ്രതിരോധിക്കുകയല്ല പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും സനാതന ധര്‍മം ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഒരു നേതാവില്ല. ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കുകയെന്ന അജണ്ടയാണ് അവര്‍ പുലര്‍ത്തുന്നത്.
സനാതന സംസ്‌കാരം ഉന്മൂലനം ചെയ്യുക എന്ന പ്രമേയവുമായാണ് ഇന്ത്യ സംഖ്യം രംഗത്തെത്തിയിരിക്കുന്നത്.
ജി20 പ്രതിനിധികള്‍ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തിലും പൈതൃകത്തിലും മതിപ്പുളവാക്കി. ജി20 ഉച്ചകോടിയുടെ വിജയത്തിന് കാരണം 140 കോടി ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തിന്റെ ഒത്തൊരുമയുടെ തെളിവാണിത്.
ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കേണ്ടതും അഴിമതി നിയന്ത്രണ വിധേയമാക്കേണ്ടതും വളരെ പ്രധാനമാണ്.
advertisement
മധ്യപ്രദേശിലെ രാജ്യത്തെ എല്ലാക്കാര്യത്തിലും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തിരിച്ചറിഞ്ഞിരുന്ന ഒരുകാലമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം മധ്യപ്രദേശ് ഭരിച്ചവര്‍ അഴിമതിയും കുറ്റകൃത്യവുമല്ലാതെ മറ്റൊന്നും സംസ്ഥാനത്തിന് നല്‍കിയില്ല.
”ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇതേത്തുടർന്ന് ബിജെപി ഉൾപ്പടെ നിരവധി രാഷ്ട്രീപാർട്ടികളും ഹിന്ദുത്വ സംഘടനകളും ഇദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സനാതന ധർമവുമായി ബന്ധപ്പെട്ട ജാതിവ്യവസ്ഥയും വിവേചനപരമായ ആചാരങ്ങളും ഉൻമൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും ഉദയനിധി പറഞ്ഞിരുന്നു.
advertisement
എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി വിശദീകരിച്ചു. ദ്രാവിഡ നാട്ടിൽ നിന്ന് സനാതന ധർമ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 14, 2023 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ജനങ്ങൾ ജാഗ്രത പാലിക്കുക'; പ്രതിപക്ഷത്തിന്റെ സനാതന ധര്‍മ വിവാദത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി