'തന്ത്രപരമായ മിടുക്ക്': പുൽവാമ ആക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

Last Updated:

ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ വർഷങ്ങളായുള്ള അവകാശവാദമാണ് ഈ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്

News18
News18
2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പങ്ക് പരസ്യമായി സമ്മതിച്ച്  ഉന്നത പാക് വ്യോമസേന ഉദ്യോഗസ്ഥൻ .പുൽവാമ ഭീകരാക്രമണത്തെ "തന്ത്രപരമായ മിടുക്കെന്നാണ്" പാകിസ്ഥാൻ വ്യോമസേനയുടെ  പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ  എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഒരു പത്രസമ്മേളനത്തിൽ വിശേഷിപ്പിച്ചത്.
ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ വർഷങ്ങളായുള്ള അവകാശവാദമാണ് ഈ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയിൽ നിന്ന് തെളിവുകൾ വേണമെന്ന പാകിസ്ഥാന്റെ സമീപകാല ആവശ്യങ്ങളെയും വെളിപ്പെടുത്തൽ ദുർബലപ്പെടുത്തുന്നു.
പുൽവാമയിൽ പാകിസ്ഥാൻ സായുധ സേന തങ്ങളുടെ "തന്ത്രപരമായ കഴിവ്" പ്രകടിപ്പിച്ചതായും ഓപ്പറേഷൻ സിന്ദൂരിനെതിരെ പാക് സൈന്യം അവരുടെ പ്രവർത്തന പുരോഗതിയും തന്ത്രപരമായ ചാതുര്യവും പ്രകടിപ്പിച്ചതായും ഔറംഗസേബ് അഹമ്മദ് പറഞ്ഞു. ഡിജി ഐഎസ്പിആർ ഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേന വക്താവും പത്രസമ്മേളനത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു
advertisement
"പാകിസ്ഥാന്റെ വ്യോമാതിർത്തി, കര, ജലാശയങ്ങൾ,ജനങ്ങൾ എന്നിവയ്ക്ക് ഭീഷണിയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.നമ്മുടെ രാഷ്ട്രത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. പാകിസ്ഥാൻ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങൾ എപ്പോഴും എന്തുവിലകൊടുത്തും ഉയർത്തിപ്പിടിക്കും. പുൽവാമയിലെ ഞങ്ങളുടെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു. ഇപ്പോൾ, ഞങ്ങളുടെ പ്രവർത്തന പുരോഗതിയും തന്ത്രപരമായ ചാതുര്യവും ഞങ്ങൾ തെളിയിച്ചിട്ടുണ്ട്" -എന്നായിരുന്നു ഔറംഗസേബ് അഹമ്മദിന്റെ വാക്കുകൾ.
പാകിസ്ഥാൻ നിഷേധിച്ച പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ചാവേർ ആക്രമണകാരിയെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഇന്ത്യ നൽകിയിട്ടും, പാകിസ്ഥാൻ നിരന്തരം കൂടുതൽ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിരസിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂരിനിടെ ബവാഹൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്തിരുന്നു.
advertisement
പുൽവാമ ആക്രമണത്തിന് ശേഷം, ബാലകോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പിൽ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണത്തിലേക്ക് നയിച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ്, വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പൈലറ്റ് ചെയ്ത ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൺ പാക് അതിർത്തിക്കുള്ളിൽ  വെച്ച് വെടിവച്ചു വീഴ്ത്തിയത്. അഭിനന്ദൻ വർദ്ധമാൻ സുരക്ഷിതമായി താഴേക്ക് ചാടിയെങ്കിലും പാകിസ്ഥാൻ സൈന്യം പിടികൂടി. പിന്നീട് പാകിസ്ഥാൻ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'തന്ത്രപരമായ മിടുക്ക്': പുൽവാമ ആക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement