advertisement

രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ല? കേരളത്തിന് പുറത്ത് രണ്ട് ലോക്സഭാ സീറ്റുകളിൽ മത്സരിച്ചേക്കും

Last Updated:

കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ മത്സരിക്കുക. ഇതിന് പുറമെ ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും ജനവിധി തേടും

 (File Photo/PTI)
(File Photo/PTI)
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കാനാണ് സാധ്യതയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ മത്സരിക്കുക. ഇതിന് പുറമെ ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും ജനവിധി തേടും.
കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ഇത്തവണ 2 സീറ്റിന് പകരം 3 സീറ്റുകൾ നൽകണമെന്ന് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസം. വയനാട്ടിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ നിന്നായതിനാൽ വയനാട്ടിൽ നിന്ന് മത്സരിക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.
ഇതുകൂടാതെ ഇത്തവണ ആനി രാജയെയാണ് വയനാട്ടിൽ സിപിഐ മത്സരിപ്പിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ കൂടിയാണ് ആനിരാജ. മുന്നണിയിലെ പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയുടെ ഐക്യത്തിന് നല്ലതായിരിക്കില്ലെന്ന വിലയിരുത്തലും രാഹുലിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.
advertisement
എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലൊന്നാണ് വയനാട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ സ്ഥാനാർത്ഥി പി പി സുനീറിനെ രാഹുൽ ഗാന്ധി പരാജയപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽ ഗാന്ധി വയനാട്ടിലേക്കില്ല? കേരളത്തിന് പുറത്ത് രണ്ട് ലോക്സഭാ സീറ്റുകളിൽ മത്സരിച്ചേക്കും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement