advertisement

കരസേനാ മുൻമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പ് ലോക്സഭയിൽ വായിച്ച് രാഹുൽ ഗാന്ധി; ചോദ്യംചെയ്ത് രാജ്‌നാഥും അമിത് ഷായും; ബഹളം

Last Updated:

ദോക്ലാം വിഷയവും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമർശനമാണ് രാഹുൽ ആരോപിച്ചത്. ഇതോടെ‌ ഭരണപക്ഷത്ത് നിന്ന് എതിർപ്പുകൾ ഉയർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു

Rapid Read
രാഹുൽ ഗാന്ധി, രാജ്നാഥ് സിംഗ്
രാഹുൽ ഗാന്ധി, രാജ്നാഥ് സിംഗ്
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ, മുൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പിലെ പരാമർശങ്ങൾ വായിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദോക്ലാം വിഷയവും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമർശനമാണ് രാഹുൽ ആരോപിച്ചത്. ഇതോടെ‌ ഭരണപക്ഷത്ത് നിന്ന് എതിർപ്പുകൾ ഉയർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വാദിച്ചു. പുസ്തകം സഭയിൽ ഹാജരാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകം പുറത്തിറങ്ങുന്നതിന് മുൻപ് ഈ വിവരങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങളോ പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളോ വായിക്കാൻ അനുവാദമില്ലെന്ന് സ്പീക്കർ ഓം ബിർള വ്യക്തമാക്കി. സഭാ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം രാഹുൽ ഗാന്ധിയോട് നിർദേശിച്ചു.
ചൈനയുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമുള്ളതാണെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ബിജെപി എംപി തേജസ്വി സൂര്യ പ്രതിപക്ഷത്തെ 'രാജ്യദ്രോഹികൾ' എന്ന് വിളിച്ചതിനെ തുടർന്നാണ് താൻ മറുപടി നൽകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
താൻ പറഞ്ഞത് നൂറ് ശതമാനം ആധികാരികമാണ്. നരവാനെയെ പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച്, പത്രക്കട്ടിംഗുകൾ, പുസ്തകങ്ങൾ, മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങൾ എന്നിവ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാൻ ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കരസേനാ മുൻമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പ് ലോക്സഭയിൽ വായിച്ച് രാഹുൽ ഗാന്ധി; ചോദ്യംചെയ്ത് രാജ്‌നാഥും അമിത് ഷായും; ബഹളം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement