'ഇനി ശരിക്കുമുള്ള ഗോദയിൽ കളിക്കാം'; ബജ്രംങ് പൂനിയയോട് ഗുസ്തി പിടിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങള്‍ വൈറൽ

Last Updated:

അപ്രതീക്ഷിതമായായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു.

ദില്ലി: ബ്രിജ് ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ‌ ഗാന്ധി. ഹരിയാനയിലെ ബജ്രംഗ് പൂനിയയുടെ വസതിയിലെത്തിയാണ് രാഹുൽ താരങ്ങള്‍ക്ക് പിന്തുണയർപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് പരിശീനല കേന്ദ്രത്തിൽ എത്തുകയും താരങ്ങളോടപ്പം സമയം ചിലവഴിക്കുകയും ചെയ്തത്.
advertisement
ഇവിടെയെത്തിയ രാഹുല്‍ ഏറെ നേരം പരിശീലനം കണ്ടുനിന്നതിനു ശേഷം ഗുസ്തിയിലും ഒരു കൈനോക്കി. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
അപ്രതീക്ഷിതമായായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു. താരങ്ങള്‍ക്കൊപ്പം ഗുസ്തി പിടിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധിയും എക്സില്‍ പങ്കുവച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇനി ശരിക്കുമുള്ള ഗോദയിൽ കളിക്കാം'; ബജ്രംങ് പൂനിയയോട് ഗുസ്തി പിടിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങള്‍ വൈറൽ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement