advertisement

മൂന്ന് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ റെയില്‍വേ ലൈന്‍

Last Updated:

290 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍പ്പാത 7,383 കോടി ചെലവിലാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഗോത്രവര്‍ഗ്ഗ മേഖലയ്ക്ക് പുതിയ റെയില്‍വേ പാത ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ട് പാണ്ഡുരംഗപുരം- ഭദ്രാചലം-മല്‍ക്കന്‍ഗിരി പാതയിലെ പുതിയ റെയില്‍വേ ലൈനിന് പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അസന്‍സോളിനും (പശ്ചിമ ബംഗാള്‍), വാറങ്കലിനും ഇടയിലുള്ള ബദല്‍ റെയില്‍ പാതയായി ഈ ലൈന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലയെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ റെയിൽവെ ലൈൻ വരുന്നത്.
ജുനഗഢ്-നബരംഗപൂര്‍, മല്‍ക്കന്‍ഗിരി-ഭദ്രാചലം-പാണ്ഡുരംഗപുരം എന്നിവയ്ക്കിടയിലുള്ള 290 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍പ്പാത 7,383 കോടി ചെലവിലാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഈ റെയില്‍വേ പദ്ധതിയുടെ ഗുണഫലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇരു സംസ്ഥാനങ്ങളുടെയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും പുതിയ റെയില്‍വേ പാതയിലൂടെ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഡിഷയിലെ ഗോത്രവർഗ ജില്ലകളായ കാലഹണ്ടി, നബരംഗ്പൂര്‍, കോരാപുത്, രായഗഡ, മല്‍ക്കന്‍ഗിരി തുടങ്ങിയവിടങ്ങളിലേക്ക് എത്തിച്ചേരാനും പുതിയ റെയില്‍വേ ലൈന്‍ സഹായിക്കും. നിര്‍ദ്ദിഷ്ട റെയില്‍വേ ഇടനാഴി ഒഡിഷയിലെ ജില്ലകളുടെയും ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി, തെലങ്കാനയിലെ ഭദ്രാദ്രി, കോതഗുഡേം എന്നീ പ്രദേശങ്ങളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാനദി കല്‍ക്കരി പാടങ്ങളില്‍ നിന്ന് ദക്ഷിണ-മധ്യയിന്ത്യയിലെ പ്ലാന്റുകളിലേക്ക് എളുപ്പത്തില്‍ ചെന്നെത്താനും ഈ റെയില്‍വേ പാത സഹായിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായും ഈ പാത ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
advertisement
'' ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന സമയത്ത് ഹൗറ-വിജയവാഡ തീരദേശ റൂട്ടിലെ റെയില്‍ ഗതാഗതം നിലച്ചാലും ഒഡിഷയിലെ വിവിധ ജില്ലകളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ പുതിയ പാത സഹായിക്കും. ഭക്ഷ്യധാന്യങ്ങള്‍, രാസവളങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സിമന്റ് എന്നിവ ഈ പ്രദേശത്തേക്ക് വേഗത്തില്‍ ലഭ്യമാക്കാനും സാധിക്കും,'' മന്ത്രി പറഞ്ഞു. പുതിയ റെയില്‍വേ പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒഡിഷയുടെ തെക്കന്‍ പ്രദേശത്ത് നിന്നും ബസ്തര്‍ മേഖലയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള ദൂരം 124 കിലോമീറ്ററായി കുറയുകയും ചെയ്യും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്ന് സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ റെയില്‍വേ ലൈന്‍
Next Article
advertisement
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
കേരളം ആര് ഭരിക്കും? ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് VOTE VIBE മൂന്നാം ഘട്ട സർവേഫലം
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്ക് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു

  • പിണറായി വിജയൻ മുഖ്യമന്ത്രിയായി മുൻതൂക്കമെങ്കിലും വി ഡി സതീശൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നു

  • വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണ്

View All
advertisement