ട്രെയിനിൽ വൃത്തഹീനമായ ടോയ്‌ലറ്റ്; യാത്രക്കാരന് ഇന്ത്യന്‍ റെയിൽവേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം

Last Updated:

സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ട്രെയിൻ യാത്രക്കിടെ വൃത്തിഹീനമായ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വന്ന യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. തിരുമല എക്‌സ്പ്രസിൽ യാത്ര ചെയ്ത വി മൂർത്തിയാണ് പരാതിക്കാരൻ. 55 കാരനായ ഇദ്ദേഹം തിരുപ്പതിയില്‍ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് കുടുംബവുമൊത്താണ് യാത്ര ചെയ്തത്.
ട്രെയിനില്‍ നാല് 3 എസി ടിക്കറ്റുകളാണ് മൂർത്തി ബുക്ക് ചെയ്തിരുന്നത്. എന്നാൽ അവരുടെ കോച്ചിലെ എസി ശരിയായി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ടോയ്ലറ്റ് വൃത്തിഹീനമായിരുന്നു. കൂടാതെ വെള്ളമില്ലാത്തതിനൽ യാത്രക്കിടെ അസൗകര്യം നേരിട്ടതായും അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് ദുവ്വാഡയിലെ ബന്ധപ്പെട്ട ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നും മൂർത്തി കോടതിയെ അറിയിച്ചു.
എന്നാൽ പൊതു ഖജനാവിൽ നിന്ന് പണം സമ്പാദിക്കാൻ ആണ് ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് യാത്രക്കാരൻ പരാതി നൽകിയിരിക്കുന്നത് എന്നാണ് വിഷയത്തിൽ റെയിൽവേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനങ്ങള്‍ ഉപയോഗിച്ച്‌ അദ്ദേഹവും കുടുംബവും സുരക്ഷിതമായി യാത്ര ചെയ്തുവെന്നും റെയില്‍വേ വാദിച്ചു.
advertisement
സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് പരാതിക്കാരൻ യാത്ര ചെയ്ത സമയത്ത് എയർ ബ്ലോക്ക് കാരണം ടോയ്ലറ്റിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നുവെന്ന് റെയിൽവേ അംഗീകരിച്ചതായി കോടതി നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിശോധിക്കാതെയാണ് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയതെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന് 25,000 രൂപയും നിയമപരമായ ചെലവുകള്‍ക്കായി 5,000 രൂപയും നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് നിർദേശിച്ചു .
അതേസമയം ഈയടുത്ത് ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നൽകുന്ന പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയവും യാത്രക്കാർ ഉയർത്തിയിരുന്നു. പിന്നാലെ ഇതിന് ഇന്ത്യൻ റെയിൽവേ മറുപടിയുമായി രംഗത്തെത്തുകയും ചെയ്‌തു. യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.
advertisement
Summary: Railway to compensate passenger with Rs 30K for unhygienic toilet in train
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രെയിനിൽ വൃത്തഹീനമായ ടോയ്‌ലറ്റ്; യാത്രക്കാരന് ഇന്ത്യന്‍ റെയിൽവേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement