ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ് ഉടൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സർവിസ് നടത്തുന്ന ശ്രമിക് ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ.
ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ നിരവധി പേർക്ക് സർവീസ് പ്രയോജനപ്പെടുമെന്ന് റെയിൽ വെ അറിയിച്ചു.
You may also like:വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ [NEWS]താമസ വിസയുള്ളവർക്ക് ജൂണ്‍ ഒന്നു മുതല്‍ യു.എ.ഇയിലേക്ക് മടങ്ങാം; അപേക്ഷിക്കേണ്ടത് ഐ.സി.എ വെബ്സൈറ്റിൽ [NEWS]കെഎസ്ആര്‍ടിസി ബസിൽ കയറേണ്ടത് പിന്‍വാതിലിലൂടെ; ഇറങ്ങാന്‍ മുന്‍വാതില്‍ [NEWS]
നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സർവിസ് നടത്തുന്ന ശ്രമിക് ട്രെയിനുകൾക്കും മറ്റു എ.സി ട്രെയിനുകൾക്കും പുറമെയാകും ഈ സർവിസുകൾ. ഈ ട്രെയിനുകളുടെ ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും.
advertisement
നേരത്തേ ജൂൺ 30 വരെ എല്ലാ ട്രെയിൻ സർവിസുകളും കേന്ദ്രം നിർത്തിവെച്ചിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചാണ് ജൂൺ ഒന്നു മുതൽ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2020 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ് ഉടൻ