Operation Sindoor | ആരംഭിക്കലാമാ? പോരാളികളുടെ പോരാട്ടം തുടങ്ങി... 'ഓപ്പറേഷൻ സിന്ദൂറിനെ' പ്രകീർത്തിച്ച് രജനികാന്ത്

Last Updated:

പോസ്റ്റുമായി രജനികാന്ത് എക്സ് പ്ലാറ്റ്‌ഫോമിൽ. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്

രജനികാന്ത്, ഓപ്പറേഷൻ സിന്ദൂർ
രജനികാന്ത്, ഓപ്പറേഷൻ സിന്ദൂർ
ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ സിന്ദൂറിനെ' (Operation Sindoor) പ്രകീർത്തിച്ച് നടൻ രജനികാന്ത്. 'പോരാളികളുടെ പോരാട്ടം തുടങ്ങി. ദൗത്യം പൂർണമാവുന്നതുവരെ അത് നിലയ്ക്കില്ല. ഈ ദേശം നിങ്ങൾക്കൊപ്പം', രജനികാന്ത് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.
ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ സിന്ദൂർ', പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ മേഖലകൾ ആക്രമിച്ചതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 'ഒരു പാകിസ്ഥാൻ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടിട്ടില്ല,' എന്നും പ്രസ്താവനയിൽ പരാമർശമുണ്ട്. എന്നിരുന്നാലും, ഭീകര ക്യാമ്പുകൾ ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെയുള്ള വിവിധ നിരോധിത സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
advertisement
ബുധനാഴ്ച പുലർച്ചെ ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തി ഇന്ത്യൻ സായുധ സേന പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകി. സൈന്യം നൽകിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചിരുന്നു.
പാകിസ്ഥാനിലെ നാലെണ്ണവും പാക് അധിനിവേശ കശ്മീരിലെ അഞ്ചെണ്ണവും ഉൾപ്പെടെ ആകെ ഒൻപതു ലക്ഷ്യ സ്ഥാനങ്ങളായിരുന്നു ഇന്ത്യൻ സൈന്യവും വ്യോമസേനയും ആക്രമിച്ചത്.
അർദ്ധരാത്രിക്ക് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ആണ് ആക്രമണം നടന്ന വിവരം പ്രഖ്യാപിച്ചത്.
advertisement
Also Read: Operation Sindoor: ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് പാരമ്പര്യത്തിന്റെ ഭാ​ഗമായി മാത്രമല്ല അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകം കൂടിയാണ്; മോഹൻലാൽ
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം 'ഭൂമിയുടെ അറ്റം വരെ' തീവ്രവാദികളെ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലാണ് 'ഓപ്പറേഷൻ സിന്ദൂർ' അരങ്ങേറിയത്.
പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഒരു ഭീകര ക്യാമ്പും സ്ഥാപിച്ചിട്ടില്ലെന്ന് നിഷേധിച്ചെങ്കിലും, ലൈവ് ടെലിവിഷനിൽ അവരുടെ അവകാശവാദങ്ങൾ വിമർശിക്കപ്പെട്ടതോടെ രാജ്യത്തിന് ആഗോളതലത്തിൽ നാണക്കേടായി മാറി.
ഇന്ത്യ സിവിലിയൻ മേഖലകളിൽ ആക്രമണം നടത്തിയെന്ന് ഇസ്ലാമാബാദ് തെളിവുകളുടെ അഭാവത്തിൽ അവകാശപ്പെട്ടു. ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നതല്ലാതെ ഇതിനും പാകിസ്താന്റെ ഭാഗത്ത് ഒരു തെളിവും ബാക്കിയില്ല.
advertisement
Summary: Actor Rajinikanth lauds 'Operation Sindoor' in a post on his X handle
മലയാളം വാർത്തകൾ/ വാർത്ത/India/
Operation Sindoor | ആരംഭിക്കലാമാ? പോരാളികളുടെ പോരാട്ടം തുടങ്ങി... 'ഓപ്പറേഷൻ സിന്ദൂറിനെ' പ്രകീർത്തിച്ച് രജനികാന്ത്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement