ജഗ്ദീപ് ധൻഖറിന്റെ രാജിക്ക് പിന്നാലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് രാഷ്ട്രപതിയെ സന്ദർശിച്ചു

Last Updated:

ചൊവ്വാഴ്ച രാവിലെ രാജ്യസഭയിൽ നടന്ന സമ്മേളനത്തിൽ ഹരിവൻഷാണ് അധ്യക്ഷത വഹിച്ചത്

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. (ചിത്രം കടപ്പാട്; എക്സ് , രാഷ്ട്രപതി ഭവൻ)
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. (ചിത്രം കടപ്പാട്; എക്സ് , രാഷ്ട്രപതി ഭവൻ)
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാജ്യസഭയുടെ എക്സ്-ഒഫീഷ്യോ ചെയർപേഴ്‌സൺ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാഷ്ട്രപതിക്ക് രാജി സമർപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഹരിവൻഷിന്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഹരിവംശ് രാഷ്ട്രപതിയെ സന്ദർശിച്ചതിന്റെ ചിത്രം രാഷ്ട്രപതി ഭവവനറെ ഔദ്യോഗിക എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
2022 ഓഗസ്റ്റിൽ അധികാരമേറ്റ 74 കാരനായ ജഗ്ദീപ് ധൻഖറിന് 2027 ഓഗസ്റ്റ് വരെ കാലാവധിയുണ്ടായിരുന്നു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ധൻഖറിന്റെ പെട്ടെന്നുള്ള രാജി.ചൊവ്വാഴ്ച രാവിലെ രാജ്യസഭയിൽ നടന്ന സമ്മേളനത്തിൽ ഹരിവൻഷാണ് അധ്യക്ഷത വഹിച്ചത്.
ജഗ്ദീപ് ധൻഖർ ആരോ​ഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചന്നാണ് വിവരം. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്ന് രാഷ്ട്പതിക്ക് സമർപ്പിച്ച കത്തിൽ ധൻഖർ പറയുന്നു. ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം എന്നാണ് ചട്ടം. ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് വോട്ടർമാരുടെ തിരഞ്ഞെടുപ്പ്. ഭരണഘടന അനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനത്ത് ഒഴിവുവന്നാൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജഗ്ദീപ് ധൻഖറിന്റെ രാജിക്ക് പിന്നാലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് രാഷ്ട്രപതിയെ സന്ദർശിച്ചു
Next Article
advertisement
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
  • മലയാളി ചികിത്സ വൈകി മരിച്ച സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംവിധാനത്തെ ഇലോൺ മസ്ക് വിമർശിച്ചു.

  • മലയാളി ഹൃദയാഘാതം മൂലം 8 മണിക്കൂർ കാത്തിരുന്ന ശേഷം മരിച്ചതിൽ ആശുപത്രി അശ്രദ്ധയെന്ന് ഭാര്യ.

  • കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഉത്തരവാദിത്വം ആവശ്യപ്പെട്ടു.

View All
advertisement