Ratan Tata: രത്തൻ ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ഇന്ന് പൊതുദർശനം

Last Updated:

Ratan Tata Death News: "ജീവിക്കുന്ന ഇതിഹാസം"എന്നാണ് രത്തൻ ടാറ്റയെ അനുസ്മരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്

മുംബൈ: അന്തരിച്ച ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗത്ത് മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സ് (എൻസിപിഎ) ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ശേഷം വൈകുന്നേരം 4 മണിക്ക് വോർളിയിലെ ഡോ ഇ മോസസ് റോഡിലുള്ള വെര്‍ലി പൊതുശ്മശാനത്തിൽ ചടങ്ങുകളോടെ സംസ്കരിക്കും.
രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എൻസിപിഎ യിൽ എത്തിച്ചേരുന്നവർ ഗേറ്റ് 3 വഴി അകത്ത് പ്രവവേശിക്കണമെന്നും ഗേറ്റ് 2 വഴി പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാര്‍ക്കിം​ഗ് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അതേസമയം രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. "ജീവിക്കുന്ന ഇതിഹാസം"എന്നാണ് രത്തൻ ടാറ്റയെ അനുസ്മരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിശേഷിപ്പിച്ചത്.
ധാർമ്മികതയുടെയും സംരംഭകത്വത്തിൻ്റെയും അതുല്യമായ കൂട്ട് എന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ടാറ്റ സൺസിൻ്റെ ചെയർമാൻ എൻ ചന്ദ്രശേഖരനും ആദരാഞ്ജലി അർപ്പിച്ചു, അദ്ദേഹത്തെ "യഥാർത്ഥത്തിൽ അസാധാരണനായ നേതാവ്" എന്നാണ് വിശേഷിപ്പിച്ചത്. "അദ്ദേഹം ആവേശത്തോടെ ഉയർത്തിപ്പിടിച്ച തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പരിശ്രമിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പൈതൃകം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരും" എന്നും പ്രസ്താവിച്ചുകൊണ്ട് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
advertisement
രത്തൻ ടാറ്റയുടെ വേർപാടിൽ കുടുംബവും അനുശോചിച്ചു. “ഞങ്ങൾ, അവൻ്റെ സഹോദരന്മാരും സഹോദരിമാരും കുടുംബവും അദ്ദേഹത്തെ ആരാധിക്കുന്ന എല്ലാവരുടെയും അളവറ്റ വാത്സല്യത്തിൽ ആശ്വസിക്കുന്നു. അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെങ്കിലും, എളിമയുടെയും ഔദാര്യത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും അദ്ദേഹത്തിൻ്റെ പൈതൃകം വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും”എന്നാണ് കുടുംബം അനുശോചിച്ചത്.
ALSO READ: വ്യവസായ ഇതിഹാസം രത്തൻ ടാറ്റ അന്തരിച്ചു
86 വയസായിരുന്ന രത്തൻ ടാറ്റയ്ക്ക്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ തലവനായി തുടർന്നുവരികയാാണ്. 2000ൽ പത്ഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Ratan Tata: രത്തൻ ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ഇന്ന് പൊതുദർശനം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement