advertisement

Isha Ambani: യുഎൻ ജനറൽ അസംബ്ലി വാരത്തിലെ 'ഇന്ത്യ ഡേ'യിൽ ധീരമായ കാഴ്ചപ്പാട് പങ്കുവെച്ച് ഇഷ അംബാനി

Last Updated:

ഒരു പുതിയ ആഗോള ക്രമം രൂപപ്പെടുത്തുന്നതിലും മികച്ച ഭാവി സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ പ്രധാന പങ്ക് ഇഷ അംബാനി ഊന്നിപ്പറഞ്ഞു

79-ാമത് യുഎൻ ജനറൽ അസംബ്ലി വാരത്തിൽ, റിലയൻസ് ഫൗണ്ടേഷൻ, ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ORF), യുണൈറ്റഡ് നേഷൻസ് ഇന്ത്യൻ ഓഫീസ് എന്നിവ ചേർന്ന് ഗ്ലോബൽ സൗത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള ഉന്നതതല ചർച്ചകൾ സംഘടിപ്പിച്ചു. റിലയൻസ് ഫൗണ്ടേഷൻ ഡയറക്ടർ ഇഷ അംബാനി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനുള്ള അഞ്ച് പ്രധാന വഴികൾ ഉൾപ്പെടുന്ന 'പഞ്ച തന്ത്രം' അവതരിപ്പിച്ചു - : സ്ത്രീകളെ ശാക്തീകരിക്കുക, യുവത്വ സാധ്യതകൾ തുറക്കുക, പങ്കാളിത്തത്തിലൂടെയുള്ള നവീകരണം, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ധീരമായ ഭാവി കാഴ്ചപ്പാട് രൂപപ്പെടുത്തുക. ഒരു പുതിയ ആഗോള ക്രമം രൂപപ്പെടുത്തുന്നതിലും മികച്ച ഭാവി സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ പ്രധാന പങ്ക് അവർ ഊന്നിപ്പറഞ്ഞു.
വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ആഗോള വികസനത്തിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ എടുത്തുപറഞ്ഞു. ഡിപി വേൾഡിന്റെ സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ഗയാന വിദേശകാര്യ മന്ത്രി ഹ്യൂ ഹിൽട്ടൺ ടോഡ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രധാന നേതാക്കൾ സുസ്ഥിര വികസനത്തിന് ശക്തമായ അന്താരാഷ്ട്ര സഹകരണത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു.
വിവിധ പാനൽ ചർച്ചകളും 2030നപ്പുറമുള്ള വികസന തന്ത്രങ്ങളിൽ ഊന്നൽ നൽകുന്ന പ്രസിദ്ധീകരണമായ ദ നെക്സ്റ്റ് ഫ്രണ്ടിയറിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ആഗോള വിദഗ്ധരുടെ സംഭാവനകളോടെ, 2030ന് ശേഷമുള്ള വികസന അജണ്ടയ്ക്ക് ആവശ്യമായ പുതുമകൾ ഈ പ്രസിദ്ധീകരണം രൂപപ്പെടുത്തുന്നു. സർക്കാർ, ജീവകാരുണ്യ, അക്കാദമിക്, സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികൾ പരിപാടിയിൽ പങ്കെടുത്തു.
advertisement
ഇന്ത്യ ഡേ @ യുഎൻജിഎ സംരംഭം ആഗോള വികസന സംഭാഷണങ്ങളിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Isha Ambani: യുഎൻ ജനറൽ അസംബ്ലി വാരത്തിലെ 'ഇന്ത്യ ഡേ'യിൽ ധീരമായ കാഴ്ചപ്പാട് പങ്കുവെച്ച് ഇഷ അംബാനി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement