'ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനും രാജ്യത്തിനുമൊപ്പം: പഹൽഗാമിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ': മുകേഷ് അംബാനി

Last Updated:

'ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ ആരും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ഭീകരതയുടെ ഭീഷണിക്കെതിരായ നിർണായക പോരാട്ടത്തിൽ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും, ഇന്ത്യാ സർക്കാരിനോടും, മുഴുവൻ രാജ്യത്തോടും ഞങ്ങൾ പൂർണ്ണമായും നിലകൊള്ളും'

News18
News18
ന്യൂഡൽഹി: കശ്മീർ പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിൽ നിരപരാധികളായ ഇന്ത്യക്കാർ കൊല്ലപ്പെട്ടത് അതീവ ദുഃഖകരമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ഭീകരതക്കെതിരായ നിർണായക പേരാട്ടത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനും ഒപ്പം പൂർണമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. പഹൽഗാമിൽ പരിക്കേറ്റ വിനോദസഞ്ചാരികൾക്ക് മുംബൈയിലെ റിലയൻസ് ഫൗണ്ടേഷന്റെ സർ  എച്ച് എൻ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷ് അംബാനിയുടെ വാക്കുകൾ- '2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ നിരപരാധികളായ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ‌ ദുഃഖിക്കുന്ന റിലയൻസ് കുടുംബത്തിലെ എല്ലാവർക്കും ഒപ്പം ഞാനും പങ്കുചേരുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. മുംബൈയിലെ ഞങ്ങളുടെ റിലയൻസ് ഫൗണ്ടേഷൻ സർ എച്ച്എൻ ആശുപത്രി പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ നൽകും. ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ ആരും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ഭീകരതയുടെ ഭീഷണിക്കെതിരായ നിർണായക പോരാട്ടത്തിൽ ഞങ്ങളുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും, ഇന്ത്യാ സർക്കാരിനോടും, മുഴുവൻ രാജ്യത്തോടും ഞങ്ങൾ പൂർണ്ണമായും നിലകൊള്ളുന്നു.'
advertisement
കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരി സംഘങ്ങളിൽ നിന്നും പുരഷന്മാരെ മാത്രം മാറ്റിനിർ‌ത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിക്കും സർക്കാരിനും രാജ്യത്തിനുമൊപ്പം: പഹൽഗാമിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ': മുകേഷ് അംബാനി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement