പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് ഡൽഹി പോലീസിനെ വിവരം അറിയിച്ചത്. ഡൽഹി പോലീസ് ഉടൻ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക് എത്തിയെങ്കിലും ഡ്രോൺ കണ്ടെത്താനായില്ല.
”പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലുള്ള നോ ഫ്ളൈ സോണിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് എസ്പിജി പൊലീസുമായി ബന്ധപ്പെട്ടത്. അന്വേഷണം പുരോഗമിച്ചു വരികയാണ്”, ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത ഡ്രോൺ കണ്ടെത്തിയതായി എൻഡിഡി കൺട്രോൾ റൂമിൽ (NDD control room) വിവരം ലഭിച്ചതായി ന്യൂഡൽഹി ഡിസിപിയും സ്ഥിരീകരിച്ചു. ”സമീപ പ്രദേശങ്ങളിൽ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയില്ല. എയർ ട്രാഫിക് കൺട്രോൾ റൂമിനെയും (എടിസി) ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇത്തരത്തിലുള്ള യാതൊന്നും അവർ കണ്ടെത്തിയില്ല”, അദ്ദേഹം പറഞ്ഞു.
advertisement
ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രി മോദിയുടെ വസതി. പഞ്ചവടി (Panchavati) എന്നാണ് പ്രധാനമന്ത്രിയുടെ വസതിയുടെ ഔദ്യോഗിക പേര്. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആർക്കിടെക്റ്റ് ആയ റോബർട്ട് ടോർ റസലാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി 7 ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതി രൂപകൽപന ചെയ്തത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സർക്കാർ കെട്ടിടങ്ങൾ രൂപകൽപന ചെയ്ത പ്രശസ്ത ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ എഡ്വിൻ ലൂട്ടിയൻസിന്റെ ടീമിലെ അംഗം കൂടി ആയിരുന്നു റോബർട്ട് ടോർ റസൽ.
advertisement
ഈ വർഷം ഏപ്രിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹിയിലെ വസതിക്ക് മുകളിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ പ്രദേശം റെഡ്, നോ ഫ്ലൈ സോൺ (red, no-fly zone) അല്ലെങ്കിൽ നോ ഡ്രോൺ സോണിന് (no drone zone) കീഴിലാണ് വരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 03, 2023 11:53 AM IST