ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ

Last Updated:

ഈ വർഷത്തെ വിജയദശമി ആഘോഷം ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ആരംഭം കുറിക്കും. 2025ലെ വിജയദശമി മുതൽ 2026ലെ വിജയദശമി വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും

(Image: PTI)
(Image: PTI)
ഒക്ടോബർ 5ന് നടക്കുന്ന വിജയദശമി ആഘോഷത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അമ്മ കമൽത്തായി ഗവായിയെ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മുഖ്യാതിഥിയായി ക്ഷണിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ വൈകുന്നേരം 6.30നാണ് ആർഎസ്എസ് വിജയദശമി ആഘോഷം നടത്തുന്നത്. ഔദ്യോഗിക ക്ഷണക്കത്തിൽ സിജെഐയുടെ മാതാവിനെയാണ് മുഖ്യാതിഥിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻ ഗവർണറും വിദർഭയിലെ റിപ്പബ്ലിക്കൻ, അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച ആർ എസ് ഗവായിയുടെ ഭാര്യയാണ് കമൽത്തായി ഗവായി. ഡോ. ബാബാസാഹേബ് അംബേദ്കർ സ്മാരക സമിതി, ദീക്ഷാഭൂമി എന്നിവയുടെ പ്രസിഡന്റായി ആർ എസ് ഗവായി പ്രവർത്തിച്ചിട്ടുണ്ട്. ബുദ്ധ സ്മാരകം നിർമ്മിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഇവരുടെ മകൻ രാജേന്ദ്ര ഗവായി നിലവിൽ ഈ കമ്മിറ്റിയിലെ അംഗമാണ്.
ഈ വർഷത്തെ വിജയദശമി ആഘോഷം ആർഎസ്എസിന്റെ നൂറാം വാർഷികത്തിന്റെ ആരംഭം കുറിക്കും. 2025ലെ വിജയദശമി മുതൽ 2026ലെ വിജയദശമി വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും. 1925 ൽ കെ ബി ഹെഡ്‌ഗെവാർ നാഗ്പൂരിൽ സ്ഥാപിച്ച ഈ സംഘടന ഈ വർഷം 100 വർഷം പൂർത്തിയാക്കുകയാണ്. ഈ നൂറ്റാണ്ടിനിടയിൽ, ഇന്ത്യയിലുടനീളമുള്ള ശാഖകളുടെ വിപുലമായ ശൃംഖലയും വിദേശത്തും സജീവമായ സാന്നിധ്യവുമുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി ആർഎസ്എസ് വളർന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ആർഎസ്എസ് നൂറാം വാർഷിക ആഘോഷം: വിജയദശമിയിൽ മുഖ്യാതിഥി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement