HOME /NEWS /India / 'വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ?' റഷ്യൻ വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കർ; ചിരിപ്പിച്ച് മറുപടി

'വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ?' റഷ്യൻ വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കർ; ചിരിപ്പിച്ച് മറുപടി

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തിയത്

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തിയത്

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തിയത്

  • Share this:

    ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഗോവയിലെ റിസോർട്ടിൽ വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. എസ്‌സിഒ യോഗത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെ അൽപം രസകരമായ സംഭാഷങ്ങളും ഇരുവരും തമ്മിലുണ്ടായി. ബീച്ചുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് ​ഗോവ. ഇവിടെ അൽപം വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ എന്നാണ് ജയശങ്കർ തമാശയായി ലാവ്‌റോവിനോട് ചോദിച്ചത്.

    തനിക്ക് അതിന് ഒന്നര മണിക്കൂർ സമയമുണ്ടെന്നും എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന് എന്നുമായിരുന്നു ലാവ്‌റോവിന്റെ മറുപടി. രണ്ട് ദിവസത്തെ എസ്‌സി‌ഒ വിദേശകാര്യ മന്ത്രിതല യോഗം വ്യാഴാഴ്ചയാണ് ഗോവയിലെ ആഡംബര ബീച്ച് റിസോർട്ടിൽ ആരംഭിച്ചത്. യോഗത്തിലെ പ്രധാന ചർച്ചകൾ വെള്ളിയാഴ്ചയാകും നടക്കുക. വ്യാപാര രം​ഗത്ത് നിലവിലുള്ള അസന്തുലിതാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഇന്ത്യ റഷ്യക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്.

    Also read-ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പൂനെ ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ പിടിയിൽ

    യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ ഗണ്യമായി ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് ഉയർന്ന അളവിൽ വില കുറഞ്ഞ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതിനെത്തുടർന്നായിരുന്നു ഈ നേട്ടം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ യുക്രെയ്‌ൻ ഡ്രോണുകൾ ഉപയോഗിച്ച് ക്രെംലിൻ ആക്രമിച്ചെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം.

    എന്താണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ?

    സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ ‌അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്‍സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനുംസംഘടനയിൽ സ്ഥിരാംഗങ്ങളായത്.

    Also read- പഞ്ചാബ് സർക്കാർ ഓഫീസ് പ്രവർത്തന സമയം മാറ്റി: രാവിലെ 7.30 മുതൽ ഉച്ചക്ക് 2 വരെ; ഇടവേള ഇല്ല

    2005-ൽ ഇന്ത്യയെ എസ്‌സിഒയിൽ നിരീക്ഷക‍ അം​ഗമാക്കി. യുറേഷ്യൻ മേഖലയിലെ (യൂറോപ്പും ഏഷ്യയും ചേർന്നത്) സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ കാര്യങ്ങളെ സംബന്ധിക്കുന്ന എസ്‌സിഒ മന്ത്രിതല യോഗങ്ങളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയിലെ പ്രത്യേക വിഭാ​ഗവുമായും സംഘടനയുടെ റീജിയണൽ ആന്റി ടെററിസം സ്ട്രക്‌ചറുമായും (റാറ്റ്‌സ്) സഹകരിച്ചു പ്രവർത്തിക്കാനും ഇന്ത്യ താത്പര്യം കാണിച്ചിട്ടുണ്ട്.

    First published:

    Tags: External Affairs Minister S. Jaishankar, Goa, Meeting, Russia