സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ട്വിസ്റ്റ്; നടന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങൾ പ്രതിയുടേതല്ലെന്ന് റിപ്പോർട്ട്

Last Updated:

നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരൽ അടയാളങ്ങളും പ്രതി മുഹമ്മദ് ശരീഫുൽ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഫിംഗർപ്രിന്റ് ബ്യൂറോ ഫലം

News18
News18
കവർച്ചാ ശ്രമത്തിനിടെ ബോളിവുഡ് താരം സേഫ് അലിഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ വിരൽ അടയാളങ്ങളും നടനന്റെ വീട്ടിൽ നിന്നും ശേഖരിച്ച 19 വിരൽ അടയാളങ്ങളുമായി യാതൊരു സാമ്യവുമില്ലെന്ന് ഫിംഗർ പ്രിൻ ബ്യൂറോയുടെ റിപ്പോർട്ട്.
നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച് 19 വിരൽ അടയാളങ്ങളും പ്രതി മുഹമ്മദ് ശരീഫുൽ ഇസ്ലാമിന്റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്ന് എന്ന് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) കീഴിലുള്ള ഫിംഗർപ്രിന്റ് ബ്യൂറോ. പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മുംബൈ പൊലീസിനെ അറിയിച്ചതായി സിഐഡി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി മുംബൈ പൊലീസ് അയച്ചിട്ടുണ്ട്.
ജനുവരി 15ന് വീട്ടിലെ മോഷണ ശ്രമത്തിനിടെയാണ് 54കാരനായ സെയ്ഫ്  അലിഖാന്  കുത്തേറ്റത്.  അക്രമിയെ നേരിടുന്നതിനിടയിലാണ് നടനെ 6 വട്ടം അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. ഒരു കുത്തേറ്റത് നട്ടെല്ലിലായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
advertisement
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശ് പൗരനാണ് പൊലീസ് അറസ്റ്റ് ചെയ്ത ശരീഫുൽ ഇസ്ലാം. വ്യാജ പൗരത്വ രേഖകൾ നൽകാമെന്ന് ആരോ വാഗ്ദാനം ചെയ്തതിന് പണം സംഘടിപ്പിക്കാണ് സെയ്ഫിന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്ക് പൗരത്വ രേഖകൾ നൽകാമെന്ന് പറഞ്ഞ ആളെ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം അറസ്റ്റിലായ മുഹമ്മദ് ശരീഫുൽ കേസിലെ യഥാർത്ഥ പ്രതി അല്ലെന്ന് അദ്ദേഹത്തിൻറെ പിതാവ് രോഹുൽ അമീൻ നേരത്തെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് തന്റെ മകനല്ലെന്നും വ്യാജ തെളിവുണ്ടാക്കി മകനെ പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു പിതാവിൻറെ ആരോപണം. ഇതിന് പിന്നാലെയാണ് വിരലടയാള റിപ്പോർട്ടുകൾ നെഗറ്റീവാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. 
മലയാളം വാർത്തകൾ/ വാർത്ത/India/
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ട്വിസ്റ്റ്; നടന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങൾ പ്രതിയുടേതല്ലെന്ന് റിപ്പോർട്ട്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement