'നന്ദി; രാജ്യം വിളിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' നയതന്ത്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണത്തിന് ശശിതരൂരിൻ്റെ മറുപടി

Last Updated:

പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന 7 പ്രതിനിധിസംഘങ്ങൾ ആണ് നിർദേശിച്ചിട്ടുള്ളത്

News18
News18
ഡൽഹി: നയതന്ത്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണത്തിന് കേന്ദ്രത്തിനോട് നന്ദി പറഞ്ഞ് ശശി തരൂർ എം പി. പാകിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്കുളള സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കരുതുന്നുവെന്ന് ശശി തരൂർ പറഞ്ഞു. എക്സിലെ പോസ്റ്റിലൂടെയാണ് ശശി തരൂർ നന്ദി അറിയിച്ചത്.
'സർവകക്ഷി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു. ദേശതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്റെ ആവശ്യം വരുമ്പോൾ എനിക്ക് മാറിനില്‍ക്കാൻ കഴിയില്ല.'- ശശി തരൂർ കുറിച്ചു.
വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ തരൂർ നയിച്ചേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 പ്രതിനിധികൾ വിവിധ സംഘങ്ങളായി അടുത്ത ആഴ്ചയാണ് പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തിലുണ്ട്.
advertisement
advertisement
ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
advertisement
എന്നാൽ, വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്ക് ശശി തരൂരിന്‍റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, സയിദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍, ജയറാം രമേശ് എന്നിവരാണ് കോൺ​ഗ്രസ് പുറത്തുവിട്ട പട്ടികയിലുളളത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'നന്ദി; രാജ്യം വിളിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' നയതന്ത്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണത്തിന് ശശിതരൂരിൻ്റെ മറുപടി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement