സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
ദര്‍ശനത്തിന് ശേഷം രംഗനായകുല മണ്ഡപത്തില്‍ വെച്ച് ക്ഷേത്രത്തിലെ പൂജാരിമാര്‍ അദ്ദേഹത്തേയും കുടുംബത്തേയും അനുഗ്രഹിച്ചു
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഞായറാഴ്ച തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബാംഗങ്ങളോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്.
ദര്‍ശനത്തിന് ശേഷം രംഗനായകുല മണ്ഡപത്തില്‍ വെച്ച് ക്ഷേത്രത്തിലെ പൂജാരിമാര്‍ അദ്ദേഹത്തേയും കുടുംബത്തേയും അനുഗ്രഹിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ. ശ്യാമള റാവു ക്ഷേത്രപ്രതിഷ്ടയുടെ ചിത്രവും പ്രസാദവും ചീഫ് ജസ്റ്റിസിന് നല്‍കി.
രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിനായാണ് ചീഫ് ജസ്റ്റിസും കുടുംബവും സെപ്റ്റംബര്‍ 28ന് തിരുപ്പതി എയര്‍പോര്‍ട്ടിലെത്തിയത്.
ശേഷം അദ്ദേഹം ആന്ധ്രാപ്രദേശിലെ തിരുച്ചാനൂരിലെ ശ്രീ പദ്മാവതി അമ്മവാരു ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെയും കുടുംബത്തേയും പൂജാരിമാര്‍ സ്വീകരിച്ചു.
advertisement
തിരുപ്പതി ക്ഷേത്രത്തിലെ ലഡുപ്രസാദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ക്ഷേത്ര ദര്‍ശനം. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്.
.'തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' എന്നായിരുന്നു നായിഡുവിന്റെ ആരോപണം.
പിന്നാലെ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം നടത്തിയിരുന്ന എആര്‍ ഡയറി ഫുഡ്സിനെ തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) കരിമ്പട്ടികയിലുള്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ ക്ഷേത്രത്തിലേക്കുള്ള നെയ് വിതരണം കര്‍ണാടക മില്‍ക് ഫെഡറേഷനെ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ലഡുവിന്റെ ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tirupati,Chittoor,Andhra Pradesh
First Published :
September 30, 2024 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി