advertisement

സീറ്റില്ല;കെ സുധാകരൻ കോൺഗ്രസിൽ തുടരും; കണ്ണൂരിൽ സ്വതന്ത്രനാകില്ല

Last Updated:

താൻ എന്നും പാർട്ടിക്ക് വിധേയനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും സുധാകരൻ

കെ സുധാകരൻ
കെ സുധാകരൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ. താൻ എന്നും പാർട്ടിക്ക് വിധേയനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ തുടരുമെന്നും കെ സുധാകരൻ വ്യക്തമാക്കി.കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി നിലനിന്നിരുന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സുധാകരനെ അനുനയിപ്പിച്ചത്.
കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന കാര്യത്തിൽ താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സുധാകരൻ ഉറച്ച നിലപാടെടുത്തെങ്കിലും, എംപിമാരെ ആരെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഹൈക്കമാൻഡ്. ഇതേച്ചൊല്ലി ഇരുപക്ഷവും തമ്മിൽ വലിയ തർക്കം ഉടലെടുക്കുകയും, തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് സുധാകരൻ സൂചന നൽകുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീറ്റില്ല;കെ സുധാകരൻ കോൺഗ്രസിൽ തുടരും; കണ്ണൂരിൽ സ്വതന്ത്രനാകില്ല
Next Article
advertisement
കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച
കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച
  • കേരളത്തിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും

  • പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത് എന്ന് ഖാസിമാർ ഔദ്യോഗികമായി അറിയിച്ചു

  • ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് അറിയിപ്പ്

View All
advertisement