Hijab Row| മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് കർണാടകയിൽ സസ്പെൻഷൻ

Last Updated:

രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബെംഗളൂരു: കർണാടകയിൽ (Karnataka) വിദ്യാർത്ഥിനികളെ ഹിജാബ് (Hijab) ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അധ്യാപകർക്ക് സസ്‌പെൻഷൻ. ഏഴ് അധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം.
ഗഡഗിലെ സിഎസ് പാട്ടീൽ ബോയ്‌സ് ഹൈസ്‌കൂളിലും സിഎസ് ഗേൾസ് ഹൈസ്‌കൂളിലുമാണ് വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുവദിച്ചത്. രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
advertisement
ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. പരീക്ഷ എഴുതാൻ യൂണിഫോം നിർബന്ധമാണ്. ഇത് മറികടന്നാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
advertisement
English Summary: Seven teachers in Karnataka's Gadag district were suspended for allowing girl students to wear the hijab as they appeared for the SSLC exams. The exams were held at CS Patil Boys High School and CS Patil Girls High School in Gadag. Two centre superintendents have also been suspended.
മലയാളം വാർത്തകൾ/ വാർത്ത/India/
Hijab Row| മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു: ഏഴ് അധ്യാപകർക്ക് കർണാടകയിൽ സസ്പെൻഷൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement