advertisement

'ജനവിധി വ്യക്തമായാൽ സഹകരിച്ച് പോകണം';ട്രംപ്- മംദാനി കൂടിക്കാഴ്ച്ച പങ്കുവെച്ച് കോൺ​ഗ്രസിനെതിരെ തരൂരിൻ്റെ ഒളിയമ്പ്

Last Updated:

തിരഞ്ഞെടുപ്പിലെ ജനവിധി വ്യക്തമായാൽ എല്ലാവരും സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കണമെന്നും തരൂർ

News18
News18
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ എതിരാളികൾ ശക്തമായി പോരാടുകയും ജനവിധി വ്യക്തമായാൽ സഹകരിക്കുകയും ചെയ്യണമെന്നാണ് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. ഇന്ത്യയിൽ ഇത്തരം പ്രവണത കൂടുതൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും അത്തരം രാഷ്ട്രീയ മര്യാദ വളർത്തിയെടുക്കാൻ തന്റെ പങ്ക് നിർവഹിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ എല്ലാവരും  സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക," തരൂർ എക്സിൽ എഴുതി.
അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പുകഴ്തി തരൂർ സംസാരിച്ചിരുന്നു. സന്ദീപ് ദീക്ഷിത്, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി അദ്ദേഹത്തിന്റെ പ്രശംസയെ ചോദ്യം ചെയ്തു മുന്നോട്ട് വരികയും ചെയ്തിരുന്നു.ഇതിനുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്.
advertisement
ആഴ്ചകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു ട്രംപ്- മംദാനി കൂടിക്കാഴ്ച. ജനങ്ങളുടെ വിധി വ്യക്തമായപ്പോൾ, രാഷ്ട്രീയ എതിരാളികൾ ശത്രുത മാറ്റിവെച്ച ഈ മാറ്റമാണ് ഇന്ത്യക്ക് പഠിക്കാവുന്ന ഒരു ഉദാഹരണമായി തരൂർ ചൂണ്ടിക്കാണിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ജനവിധി വ്യക്തമായാൽ സഹകരിച്ച് പോകണം';ട്രംപ്- മംദാനി കൂടിക്കാഴ്ച്ച പങ്കുവെച്ച് കോൺ​ഗ്രസിനെതിരെ തരൂരിൻ്റെ ഒളിയമ്പ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement