കോൺഗ്രസുമായുള്ള ഭിന്നതയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക തട്ടിപ്പ് ആരോപണത്തെ പിന്തുണച്ച് ശശി തരൂർ

Last Updated:

വളരെ ഗൗരവമായി പരിഹരിക്കേണ്ട ഗുരുതരമായ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചതെന്ന് ശശി തരൂർ

ശശി തരൂർ
ശശി തരൂർ
കോൺഗ്രസ് പാർട്ടിയുമായുള്ള ആഭ്യന്തര ഭിന്നതയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വോട്ടർ തട്ടിപ്പ് ആരോപണങ്ങളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് തരൂർ പറഞ്ഞു.എല്ലാ പാർട്ടികളുടെയും എല്ലാ വോട്ടർമാരുടെയും താൽപ്പര്യങ്ങൾക്കനുസരിച്ച് വളരെ ഗൗരവമായി പരിഹരിക്കേണ്ട ഗുരുതരമായ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചതെന്നും കഴിവില്ലായ്മയോ അശ്രദ്ധയോ മനഃപൂർവമായ കൃത്രിമത്വമോ കൊണ്ട് തകർക്കാവുന്നതല്ല നമ്മുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തരൂർ കുറിച്ചു.
ഇലക്ഷൻ കമ്മിഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടിയെടുക്കണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായി രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ശശി തരൂർ രംഗത്തെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നായിരുന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. കർണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ 1,00,250 വോട്ടുകളുടെ വോട്ട് മോഷണം നടന്നെന്നായിരുന്നു ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, വ്യാജവും അസാധുവായതുമായ വിലാസങ്ങൾ, ഒറ്റ വിലാസത്തിൽ ബൾക്ക് വോട്ടർമാർ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത രീതികളിലാണ് തിരിമറി നടന്നതെന്നും രാഹുൽ ഗന്ധി ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) രാഹുൽ ഗാന്ധിയോട് സംശയാസ്പദമായ വോട്ടർമാരുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസുമായുള്ള ഭിന്നതയ്ക്കിടെ രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക തട്ടിപ്പ് ആരോപണത്തെ പിന്തുണച്ച് ശശി തരൂർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement