ജയിൽ ശിക്ഷാ ബില്ലിൽ തെറ്റ് കാണുന്നില്ലെന്ന് ശശി തരൂർ

Last Updated:

ബില്ലിൽ തനിക്ക് തെറ്റായി ഒന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ

News18
News18
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന പുതിയ ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തെത്തി. ബില്ലിൽ തനിക്ക് തെറ്റായി ഒന്നും കാണാൻ കഴിയില്ലെന്നും. ബില്ല് സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) ചർച്ച ചെയ്യട്ടെയെന്നും തരൂർ പ്രതികരിച്ചു.
അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്ലെന്ന് 'ഇന്ത്യ' സഖ്യം വിമർശിച്ചു. പ്രതിഷേധം കാരണം ഉച്ചവരെ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.
തുടർച്ചയായി 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുന്ന ഈ ബില്ലിനെതിരെ പാർലമെന്റിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാവിലെ ചേർന്ന 'ഇന്ത്യ' സഖ്യത്തിന്റെ യോഗം ബില്ലിനെ എതിർക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം ജെപിസിക്ക് വിടാനാണ് സാധ്യത.
advertisement
പാർലമെന്റിൽ പുതിയ ബില്ലിനും വോട്ടർപട്ടിക ക്രമക്കേടിനും എതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ മന്ത്രി അശ്വിനി വൈഷ്ണവ് ഓൺ ലൈൻ ഗെയിമിങ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ജയിൽ ശിക്ഷാ ബില്ലിൽ തെറ്റ് കാണുന്നില്ലെന്ന് ശശി തരൂർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement