'ബിജെപി സ്വന്തം നേതാക്കളെ രക്ഷിക്കാൻ താഹിർ ഹുസൈനെതിരെ ഗൂഢാലോചന നടത്തുന്നു': ആരോപണവുമായി AAP എംഎൽഎ
- Published by:Asha Sulfiker
- news18
Last Updated:
കൊലപാതക ആരോപണത്തിന്‌റെ പശ്ചാത്തലത്തിൽ താഹിർ ഹുസൈനെ ആം ആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
ന്യൂഡൽഹി: സ്വന്തം നേതാക്കളെ രക്ഷിക്കാനാണ് ബിജെപി താഹിർ ഹുസൈനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ആംആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ. 'താഹിർ ഹുസൈനെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും സ്വന്തം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നതെന്നുമാണ് അമാനത്തുള്ള ആരോപിച്ചത്..
'താഹിർ ഹുസൈൻ നിരപരാധിയാണ്.. സ്വന്തം നേതാക്കളെ രക്ഷിക്കാനും ആം ആദ്മി പാർട്ടിയെ തരം താഴ്ത്താനുമായി അയാളെ കള്ളക്കേസിൽ കുടുക്കുകയാണ് ബിജെപി ചെയ്യുന്നത്..' എന്നാണ് അമാനത്തുള്ള ട്വിറ്ററിൽ കുറിച്ചത്.
രാജ്യതലസ്ഥാനത്തെ സംഘർഷത്തിനിടെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആപ് കൗണ്‍സിലറായ താഹിർ ഹുസൈനാണ് പ്രതിസ്ഥാനത്ത്. ഇയാള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി നേതാക്കളാണ് തുടക്കം മുതൽ രംഗത്തെത്തിയതും.
advertisement
താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കിതിനെ കല്ലെറിഞ്ഞു കൊന്നുവെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്. സംഭവത്തിൽ താഹിറിനെതിരെ കൊലപാതകക്കുറ്റത്തിന് എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് ബിജെപിക്കെതിരെ ആപ് എംഎൽഎ രംഗത്തു വന്നിരിക്കുന്നത്.
കൊലപാതക ആരോപണത്തിന്‌റെ പശ്ചാത്തലത്തിൽ താഹിർ ഹുസൈനെ ആം ആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2020 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപി സ്വന്തം നേതാക്കളെ രക്ഷിക്കാൻ താഹിർ ഹുസൈനെതിരെ ഗൂഢാലോചന നടത്തുന്നു': ആരോപണവുമായി AAP എംഎൽഎ