GSLV ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ജനുവരിയില്‍

Last Updated:

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാമത്തെ ദൗത്യം തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു

എസ്. സോമനാഥ്
എസ്. സോമനാഥ്
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിന് തയ്യാറെടുപ്പുമായി ഐഎസ്ആര്‍ഒ. ജനുവരിയില്‍ നടക്കാനിരിക്കുന്ന ജിഎസ്എല്‍വി (Geosynchronous Launch Vehicle) ദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അറിയിച്ചു.
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 99ാമത്തെ ദൗത്യം തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സ്‌പെയ്‌സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി-സി60 തിങ്കളാഴ്ച രാത്രി ഭ്രമണപഥത്തില്‍ എത്തിച്ചു. "സ്പാഡെക്‌സ്(സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ്) റോക്കറ്റിന്റെ ഗംഭീരമായ ലിഫ്റ്റ്-ഓഫും വിക്ഷേപണവും എല്ലാവരും കണ്ടുവല്ലോ. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള 99ാമത്തെ വിക്ഷേപണമാണിത്. ഇത് വളരെ പ്രധാനപ്പെട്ട സംഖ്യയാണ്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇവിടെ നിന്ന് ഞങ്ങള്‍ 100ാമത് വിക്ഷേപണം നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്," അദ്ദേഹം പറഞ്ഞു.
advertisement
പിഎസ്എല്‍വി-സി60 ദൗത്യത്തിലൂടെ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് സ്‌പേസ്‌ക്രാഫ്റ്റ് എ, ബി എന്നിവയെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയായ സോമനാഥ്. ഐഎസ്ആര്‍ഒ ഭാവിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിക്ഷേപണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ''2025 ജനുവരിയില്‍ ജിഎസ്എല്‍വി(നാവിഗേഷന്‍ ഉപഗ്രഹം) എന്‍വിഎസ്-02 വിക്ഷേപിക്കുന്നതിലൂടെ ഞങ്ങള്‍ നിരവധി ദൗത്യങ്ങള്‍ക്ക് തുടക്കം കുറിക്കും,'' അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒ 2023 മേയില്‍ ജിഎസ്എല്‍വി-എഫ്12/എന്‍വിഎസ്-01 റോക്കറ്റില്‍ നാവിഗേഷന്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചിരുന്നു. ഈ ജിഎസ്എല്‍വി റോക്കറ്റ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01 നാവിഗേഷന്‍ ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക്(ജിടിഒ) വിജയകരമായി എത്തിച്ചു. നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍(നാവിക്) സേവനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളില്‍ ആദ്യത്തേത്താണ് എന്‍വിഎസ്-01. ഇനിയുള്ള ദിവസങ്ങളില്‍ ഐഎസ്ആര്‍ഒ ഗവേഷകര്‍ കൂടുതല്‍ സ്‌പെസ് ഡോക്കിംഗ് പരീക്ഷണങ്ങള്‍ നടത്തുമെന്ന് സോമനാഥ് പറഞ്ഞു.
advertisement
"രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കും ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണവും ഉള്‍പ്പെടുന്ന ഒരു സുപ്രധാന ദൗത്യമാണിത്. ഡോക്കിംഗ് സംവിധാനങ്ങളുടെ സങ്കീര്‍ണ ദൗത്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്പാഡെക്‌സ് പരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തും," അദ്ദേഹം പറഞ്ഞു.
പിഎസ്എല്‍വി-സി60 റോക്കറ്റിന്റെ ഷെഡ്യൂള്‍ ചെയ്ത സമയം ഡിസംബര്‍ 30 രാത്രി 9.58 എന്നുള്ളത് 10 മണിയായി ക്രമീകരിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരേ ഭ്രമണ പഥത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിന്റെ വളരെയടുത്താണോ എന്ന് പരിശോധിക്കാന്‍ ശാസ്ത്രജ്ഞര്‍ സംയോജിത പഠനം നടത്തുമെന്ന് സോമനാഥ് പറഞ്ഞു.
advertisement
"ഉപഗ്രഹങ്ങള്‍ വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ നിലവിലെ ഉപഗ്രഹത്തെ അല്‍പം നീക്കേണ്ടതുണ്ട്. അതിനായി, ഒന്നുകില്‍ വിക്ഷേപം വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നേരത്തെയാക്കുകയോ ചെയ്യും. അപ്പോള്‍ ഉപഗ്രഹങ്ങള്‍ അടുത്തടുത്ത് വരുന്നത് തടയാന്‍ കഴിയും," അദ്ദേഹം വിശദീകരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
GSLV ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ജനുവരിയില്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement