advertisement

ഓടികൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് റീൽസ്‍ എടുക്കൽ; തല പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

Last Updated:

വാതിലിന് പുറത്തുള്ള  പടിയിൽ ഇറങ്ങി നിന്നായിരുന്നു വിദ്യാർത്ഥിയുടെ അഭ്യാസ പ്രകടനം

ചെന്നൈ: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്. ചെന്നൈയിലെ ഇലക്ട്രിക് ട്രെയിനിൽ സഞ്ചരിച്ച മാധവാരം സ്വദേശി അഭിലാഷിനാണ് പരിക്കേറ്റത്. വാതിലിന് പുറത്തുള്ള  പടിയിൽ ഇറങ്ങി നിന്നായിരുന്നു വിദ്യാർത്ഥിയുടെ അഭ്യാസ പ്രകടനം.
പടിയിൽ നിന്നുകൊണ്ട് തൂങ്ങിയാടുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിൽ തല ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്, കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചാണ് ട്രെയിൻ നിർത്തിയത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു.
സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് അഭിലാഷ്. രായപുരത്ത് നിന്ന് വണ്ണാർപേട്ടയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഓടികൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് റീൽസ്‍ എടുക്കൽ; തല പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്
Next Article
advertisement
തിരുവനന്തപുരത്തെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു
തിരുവനന്തപുരത്തെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു
  • സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് പ്രതിപക്ഷ നേതാവ് സതീശനിൽനിന്ന് കോൺഗ്രസിൽ ചേർന്നു

  • വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തതായും വിനോദ് ആരോപിച്ചു

  • വിനോദിനെയും സുഹൃത്തുക്കളെയും കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു

View All
advertisement