പാടത്ത് സണ്ണി ലിയോണി നിൽക്കുന്നത് കൃഷിക്ക് കണ്ണ് തട്ടാതിരിക്കാനോ കാക്കയെ ഓടിക്കാനോ?
- Published by:meera_57
- news18-malayalam
Last Updated:
തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ സണ്ണി ലിയോണി നില്‍ക്കുന്ന ഉയരമുള്ള ഒരു കട്ട് ഔട്ടാണ് പാടത്ത് വച്ചിട്ടുള്ളത്
കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ പാടത്ത് ബോളിവുഡ് താരം സണ്ണി ലിയോണിയുടെ (Sunny Leone) ഒരു വലിയ പോസ്റ്റര്‍ സ്ഥാപിച്ച് കര്‍ഷകന്‍. കര്‍ണ്ണാടകയിലെ മുഡനൂര്‍ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് തന്റെ കൃഷിക്ക് കണ്ണേറ് കൊള്ളാതിരിക്കാന്‍ വേണ്ടി സണ്ണി ലിയോണിയുടെ പോസ്റ്റര്‍ വച്ചത്.
പരുത്തിയാണ് പാടത്ത് കൃഷി ചെയ്തിട്ടുള്ളത്. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കൃഷിക്ക് നല്ല വിളവ് ലഭിക്കാനും വിള നശിക്കാതിരിക്കാനും ദുഷ്ട ശക്തികളുടെ കണ്ണേറില്‍ നിന്ന് വിള സംരക്ഷിക്കാനുമാണ് കര്‍ഷകര്‍ പോസ്റ്റര്‍ സ്ഥാപിച്ചത്. സാധാരണ പരമ്പരാഗത രീതി അനുസരിച്ച് കണ്ണ് തട്ടാതിരിക്കാന്‍ പാടത്തും പുതിയ കെട്ടിടങ്ങളിലുമെല്ലാം പേടിപ്പെടുത്തുന്ന രൂപങ്ങളോ കോലങ്ങളോ ചിത്രങ്ങളോ വെക്കാറുണ്ടൈങ്കിലും ഇത്തരത്തില്‍ ബോളിവുഡ് താരത്തിന്റെ പോസ്റ്റർ ഉപയോഗിക്കുന്ന ഒരു സംഭവം അപൂര്‍വമാണ്.
ചിത്രം ഗ്രാമത്തിലുള്ളവരുടെ ശ്രദ്ധനേടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ സണ്ണി ലിയോണി നില്‍ക്കുന്ന ഉയരമുള്ള ഒരു കട്ട് ഔട്ടാണ് പാടത്ത് വച്ചിട്ടുള്ളത്. കൗതുകരമായ കാഴ്ച യാത്രക്കാരെയും പ്രദേശവാസികളെയും ആകര്‍ഷിച്ചു. വിള സംരക്ഷണത്തിനായി സ്ഥാപിച്ച പോസ്റ്റര്‍ തന്നെ ഒരു കൗതുകമായി മാറിയെനന്നും ഇത് പാടത്തേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.
advertisement
പല സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ പലപ്പോഴും തങ്ങളുടെ വിളകളുടെ സംരക്ഷണത്തിനായി വരച്ച മുഖങ്ങളും പേടിപ്പിക്കുന്ന രൂപങ്ങളും പക്ഷികളുടെ കോലവുമെല്ലാം ഇത്തരത്തില്‍ പാടത്ത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ സണ്ണി ലിയോണിന്റെ ചിത്രം ഉപയോഗിച്ച സംഭവം ആളുകളില്‍ കൗതുകമുണര്‍ത്തി. നിര്‍ഭാഗ്യം ഒഴിവാക്കുന്നതിനുള്ള പരമ്പരാഗത സങ്കല്പത്തിന് ഒരു ബോളിവുഡ് ട്വിസ്റ്റും ഇതുവഴി കൈവന്നു.
പെട്ടെന്ന് ശ്രദ്ധ നേടുന്ന പോസ്റ്റര്‍ തന്റെ വിളയെ കണ്ണേറില്‍ നിന്ന് സംരക്ഷിക്കുമെന്നും സീസണില്‍ പരിശ്രമത്തിനനുസരിച്ച മൂല്യം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും കര്‍ഷകന്‍ വിശ്വസിക്കുന്നു.
Summary: Farmer puts up a huge poster of Bollywood actor Sunny Leone in his field to keep his crops out of sight. A farmer from Mudanur village in Karnataka has put up a poster of Sunny Leone to keep his crops out of sight
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 03, 2025 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാടത്ത് സണ്ണി ലിയോണി നിൽക്കുന്നത് കൃഷിക്ക് കണ്ണ് തട്ടാതിരിക്കാനോ കാക്കയെ ഓടിക്കാനോ?


