advertisement

കേരളസർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ

Last Updated:

പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഎം കാമ്പയിന്‍ നടത്തുവെന്ന് ആരോപിച്ച് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്

Rapid Read
സുപ്രീംകോടതി
സുപ്രീംകോടതി
ന്യൂഡല്‍ഹി: നവകേരള സര്‍വേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നവകേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്നു. നയം രൂപീകരിക്കുന്നതിന് പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.
സര്‍വേയ്ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയാറാകണമെന്ന് ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെ എസ്‌ യു നേതാക്കള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദേശികമായി പാര്‍ട്ടി നേതാക്കള്‍ അത്തരം പ്രസ്താവന നടത്താറുണ്ടെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഎം കാമ്പയിന്‍ നടത്തുവെന്ന് ആരോപിച്ച് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും കോടതി നീരീക്ഷിച്ചിരുന്നു.
advertisement
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനമെടുത്തത്. പരിശീലനം നേടിയ അയ്യായിരത്തോളം വളന്റിയര്‍മാരിലൂടെ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സര്‍വേയെ സര്‍ക്കാര്‍ അവതരിപ്പിച്ചത്.
സർവേയ്ക്ക് 20 കോടി രൂപയുടെ ചെലവ് സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വെബ്സൈറ്റ് പ്രകാരം ഇനി ഏപ്രിൽ 13നായിരിക്കും കേസ് പരിഗണിക്കുക.
advertisement
Summary: In a significant legal victory for the Kerala Government, the Supreme Court of India has stayed the High Court’s earlier order that cancelled the 'Navakerala Survey' (Navakerala Citizens' Response Programme). A bench led by Justice Surya Kant questioned the rationale behind blocking the survey, noting that governments spend hundreds of crores on welfare schemes and conducting studies to formulate policies is a standard practice.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളസർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയില്‍ സ്റ്റേ
Next Article
advertisement
33 വർഷത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയ സഹോദരനെ കുട്ടിക്കാലത്തെ ഫോട്ടോ ഉപയോഗിച്ച് സഹോദരി കണ്ടെത്തി
33 വർഷത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയ സഹോദരനെ കുട്ടിക്കാലത്തെ ഫോട്ടോ ഉപയോഗിച്ച് സഹോദരി കണ്ടെത്തി
  • 33 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ സഹോദരനെ മങ്ങിത്തുടങ്ങിയ ഫോട്ടോ ഉപയോഗിച്ച് കണ്ടെത്തി

  • മാതാപിതാക്കളുടെ ഡിഎൻഎ ലഭ്യമല്ലാത്തതിനാൽ ഫോട്ടോ മാത്രമായിരുന്നു കണ്ടെത്താനുള്ള ഏക വഴി

  • 10 ലക്ഷം യുവാൻ ചെലവഴിച്ച് സഹോദരി രാജ്യം മുഴുവൻ യാത്ര ചെയ്ത് സഹോദരനെ കണ്ടെത്താൻ ശ്രമിച്ചു

View All
advertisement